Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 11:55 AM GMT Updated On
date_range 26 April 2017 11:55 AM GMTവാത്തുരുത്തി റെയില്‍വേ ഗേറ്റ് അടച്ചു: വാഹനങ്ങൾക്ക് ഇരുട്ടടിയായി ടോളും
text_fieldsbookmark_border
മട്ടാഞ്ചേരി: വാത്തുരുത്തി റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി അടച്ചതിനെത്തുടർന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ട്രാഫിക് പൊലീസ് വഴിതിരിച്ച് വിട്ട വാഹനങ്ങളില്‍നിന്ന് തുറമുഖ ട്രസ്റ്റ് ടോള്‍ ഈടാക്കിയതായി പരാതി. പോർട്ടിെൻറ റോഡ് ഉപയോഗിക്കുന്ന വാഹനങ്ങളില്‍നിന്ന് ടോള്‍ ഈടാക്കാറുണ്ടെങ്കിലും റെയില്‍വേയുടെ അറ്റകുറ്റപ്പണിക്ക് ഗേറ്റ് അടച്ച പശ്ചാത്തലത്തില്‍ ടോള്‍ ഈടാക്കിയ നടപടി യാത്രക്കാര്‍ക്ക് ദുരിതമായി. സ്വകാര്യ ബസും കാറും ഓട്ടോയും ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നാണ് ടോള്‍ ഈടാക്കിയത്. ഗേറ്റ് അടച്ചതോടെ ഏഴ് കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് വാഹനങ്ങൾ നഗരത്തിലെത്തുന്നത്. സമയ നഷ്ടവും ഇന്ധന നഷ്ടത്തിനും പുറമേയാണ് ടോൾ പിരിവ്. വ്യാഴാഴ്ച വൈകീട്ട് ആറുവരെ ഗേറ്റ് അടച്ചിടുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളതെങ്കിലും അറ്റകുറ്റപ്പണികൾ അതിനുള്ളില്‍ തീരുമോയെന്നാണ് ആശങ്ക. എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ പോയവരില്‍ പലര്‍ക്കും സമയത്തിന് എത്താന്‍ കഴിഞ്ഞില്ലെന്ന് പരാതിയുണ്ട്. ടോള്‍ ഈടാക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബസ് ഉടമ സംഘം നേതാവ് രാമ പടിയാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story