Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2017 2:38 PM GMT Updated On
date_range 2017-04-25T20:08:10+05:30മെഴുക് പുരട്ടിയ ആപ്പിൾ വിപണിയിൽ; അധികൃതർക്ക് മൗനം
text_fieldsവടുതല: മാരകരോഗങ്ങൾക്ക് കാരണമാക്കുന്ന മെഴുക് പുരട്ടിയ ആപ്പിളുകൾ വിപണിയിൽ വ്യാപകം. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ നിരോധിച്ച പെട്രോളിയം മെഴുക് പുരട്ടിയ ആപ്പിളുകളാണ് സുലഭമായിരിക്കുന്നത്. ഇതിനെതിരെ നടപടികളില്ലെന്ന പരാതിയും ഉയർന്നു. ഭക്ഷ്യ എണ്ണയിൽനിന്ന് വേർതിരിച്ചെടുക്കുന്നതോ തേനീച്ചക്കൂടിൽനിന്നുള്ളതോ ആയ മെഴുക് മാത്രമേ ആപ്പിൾപോലുള്ള പഴങ്ങളിൽ തളിക്കുകയോ പുരട്ടുകയോ ചെയ്യാവൂവെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ നിർദേശമെന്ന് ആരോഗ്യരംഗത്തെ പ്രമുഖർ പറയുന്നു. എന്നാൽ, വേഗം ലഭ്യമാകുന്നതും ചെലവുകുറഞ്ഞതുമായ പെട്രോളിയം മെഴുകാണ് പലപ്പോഴും വ്യാപാരികൾ ഉപയോഗിക്കുന്നത്. പെട്രോളിയം മെഴുകിന് ഇന്ത്യയിൽ നിരോധനം നിലനിൽക്കെയാണ് ഇവ തളിച്ച പഴങ്ങൾ കടകളിൽ നിറയുന്നത്. യു.എസ്.എ തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത മുന്തിയ ഇനം ആപ്പിൾ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിൽപന. പലതിനും പ്രൈസ് ലുക്ക് കോഡും (പി.എൽ.യു) നൽകിയിട്ടുണ്ട്. ജൈവകൃഷി ഉൽപന്നങ്ങൾ, കീടനാശിനി ഉപയോഗിച്ച് പരമ്പരാഗതശൈലിയിൽ കൃഷി ചെയ്യുന്നവ, ജനിതക വ്യതിയാനം വരുത്തിയവ എന്നിങ്ങനെ വേർതിരിച്ചറിയാനാണ് പി.എൽ.യു കോഡുകൾ ഉപയോഗിക്കുന്നത്. സാധാരണക്കാർക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വിധം ചട്ടങ്ങൾ പാലിക്കാതെയാണ് ഇത്തരം സ്റ്റിക്കറുകൾ പതിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആരുടെയും മനംകവരുന്ന ഇവക്ക് 150 രൂപ മുതല്‍ മുകളിലോട്ടാണ് വില. ആപ്പിളിലെ മെഴുക് ശരീരത്തിനുള്ളിൽ ചെന്നാലുണ്ടാകുന്ന മാരകരോഗങ്ങൾ നേരിടാൻ ഇപ്പോൾ ലഭിക്കുന്ന മരുന്നുകളൊന്നും മതിയാകില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
Next Story