Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2016 9:41 AM GMT Updated On
date_range 2016-05-24T15:11:27+05:30ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട സ്ത്രീയെ രക്ഷപ്പെടുത്തി
text_fieldsപെരുമ്പാവൂര്‍: ഭക്ഷണവും വെള്ളവും മരുന്നും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട മനോരോഗിയായ സ്ത്രീയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. മുടക്കുഴ പഞ്ചായത്ത് ഏഴാം വാര്‍ഡ് തുരുത്തി മന്നയത്തുകുടി വീട്ടില്‍ മോഹനന്‍െറ ഭാര്യ രാജിയെയാണ് (45) രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവില്‍നിന്നോ മക്കളില്‍നിന്നോ പരിചരണം ലഭിക്കാതെ വീട്ടിലെ മുറിക്കുള്ളില്‍ നരകിച്ചാണ് ഇവര്‍ കഴിഞ്ഞത്. വീട്ടിലെ ശുചിമുറിയില്‍ അവശനിലയില്‍ വീണുകിടക്കുയായിരുന്നു ഇവര്‍. മൂന്നുദിവസമായി വീട് പൂട്ടിക്കിടക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. രാജിയുടെ ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മോശമായി സംസാരിച്ചതായും നാട്ടുകര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് ഷൈമി വര്‍ഗീസ്, വാര്‍ഡ് മെംബര്‍ ബിബിന്‍ പുനത്തില്‍, ബൈജു തോമസ് തുടങ്ങിയവരും പൊലീസും ചേര്‍ന്ന് വീട് തുറന്ന് രാജിയെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സര്‍ക്കാര്‍ അധ്യാപികയായ രാജിക്ക് രണ്ടുവര്‍ഷം മുമ്പാണ് മാനസിക അസ്വസ്ഥതകള്‍ തുടങ്ങിയത്. തുടര്‍ന്ന് ജോലിക്കുപോകാന്‍ കഴിഞ്ഞില്ല. പ്രമേഹത്തത്തെുടര്‍ന്ന് വലത് കാല്‍പാദം മുറിച്ചുമാറ്റി. ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ മനോരോഗാശുപതിയില്‍നിന്ന് മരുന്ന് കഴിച്ചിരുന്നെങ്കിലും ഭര്‍ത്താവും മക്കളും തിരിഞ്ഞുനോക്കാതായതോടെ അതും നിലച്ചു. ഭര്‍ത്താവ് മോഹനും മകള്‍ ദിവ്യയും സര്‍ക്കാര്‍ ജീവനക്കാരാണ്. ഇളയമകന്‍ അഭിജിത് ഡിഗ്രി വിദ്യാര്‍ഥിയാണ്. ദിവ്യ വിവാഹശേഷം ഭര്‍ത്താവിന്‍െറ വീട്ടിലാണ് താമസം. മോഹനും മകന്‍ അഭിജിത്തുമാണ് രാജിക്കൊപ്പമുള്ളത്. രാജിയെ കാണാന്‍ അമ്മയെപ്പോലും ഇവര്‍ അനുവദിച്ചിരുന്നില്ല. മകള്‍ക്ക് പരിചരണം ലഭിക്കുന്നില്ളെന്നാരോപിച്ച് രാജിയുടെ അമ്മ കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹമോചനം ആവശ്യപെട്ട് ഭര്‍ത്താവ് മോഹന്‍ നല്‍കിയ കേസും കോടതില്‍ നിലനില്‍ക്കുന്നുണ്ട്. രാജിയുടെ തുടര്‍ചികിത്സക്ക് പണം പോലുമില്ലാത്ത സാഹചര്യമാണ്.
Next Story