Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിരോധിത പുകയില ...

നിരോധിത പുകയില ഉല്‍പന്നം പിടികൂടി

text_fields
bookmark_border
മൂവാറ്റുപുഴ: എക്സൈസ് റെയ്ഡില്‍ 2500 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നം (ഹാന്‍സ്) പിടികൂടി. മൂവാറ്റുപുഴ ടൗണ്‍, നിരപ്പ് ഭാഗങ്ങളിലാണ് റെയ്ഡ് നടന്നത്. എക്സൈസ് സി.ഐ ടി.കെ. സജീവ്കുമാര്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നെഹ്റു പാര്‍ക്കിലെ അബീദ് എന്നയാളുടെ ബേക്കറിയില്‍നിന്നും ഇയാളുടെ കടാതിയിലെ വീട്ടില്‍നിന്നുമാണ് ഹാന്‍സ് പിടികൂടിയത്. ബേക്കറിയില്‍ ഹാന്‍സ് കുറച്ച് സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ചെയ്തിരുന്നത്. അഞ്ച് പായ്ക്കറ്റുള്ള ഒരു പൊതിക്ക് 100 രൂപയാണ് ഈടാക്കിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരപ്പ് ഭാഗത്ത് നടത്തിയ റെയ്ഡില്‍ 300 പാക്കറ്റ് ഹാന്‍സും പിടികൂടി. പൊന്നരിക്കപറമ്പില്‍ ബേക്കറി നടത്തുന്ന നൗഷാദിന്‍െറ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.പി. സജികുമാര്‍, ചെറിയാച്ചന്‍ ജോര്‍ജ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ റോബി, ബിജു, കൃഷ്ണകുമാര്‍, അസീസ്, ¥്രൈഡവര്‍ റെജി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതികള്‍ക്കെതിരെ കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story