Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2016 11:32 AM GMT Updated On
date_range 2016-01-05T17:02:01+05:30മുളവൂര്‍ തോട്ടിലേക്ക് പാറമാലിന്യം ഒഴുക്കിയവര്‍ക്കെതിരെ പരാതി നല്‍കി
text_fieldsമൂവാറ്റുപുഴ: നാട്ടുകാര്‍ക്ക് ചൊറിച്ചില്‍ ഉണ്ടായതിന് പിന്നാലെ തോട്ടിലെ മീനുകള്‍ കൂടി ചത്തുപൊങ്ങിയതോടെ മുളവൂര്‍ തോട്ടിലേക്ക് പാറമാലിന്യം ഒഴുക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. മാന്നാറിയിലെ പാറമടകളില്‍നിന്ന് മണല്‍ കഴുകിയ മലിനജലം കല്‍ചിറ വഴി മുളവൂര്‍ തോട്ടിലേക്ക് ഒഴുക്കിയതിനത്തെുടര്‍ന്ന് തോട്ടില്‍ കുളിക്കാനിറങ്ങിയ നിരവധി പേര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടിരുന്നു. പലരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇരുപതില്‍ അധികം പാറമടകള്‍ സ്ഥിതിചെയ്യുന്ന മാനാറിയില്‍ പാറമണല്‍ കഴുകുന്ന വെള്ളം മുളവൂര്‍ തോട്ടിലേക്ക് ഒഴുക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. നൂറുകണക്കിനാളുകള്‍ കുളിക്കാനുപയോഗിക്കുന്ന മുളവൂര്‍ തോട്ടില്‍ രണ്ട് ശുദ്ധജല വിതരണ പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വെടിമരുന്നിന്‍െറ അവശിഷ്ടങ്ങളും പാറപ്പൊടിയും ഒഴുകിയത്തെുന്നത് വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. തോട്ടിലേക്ക് പാറമാലിന്യം ഒഴുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കി.
Next Story