ബി.ജെ.പി നേതാവിന്‍െറ ഓട്ടോ തീവെച്ച് നശിപ്പിച്ചു
text_fieldsപറവൂര്‍: ബി.ജെ.പി പറവൂര്‍ മുനിസിപ്പല്‍ 95ാം ബൂത്ത് പ്രസിഡന്റ് കെടാമംഗലം ദേവസ്വം പറമ്പത്ത് ബിജോയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയാണ് സാമൂഹിക വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചത്. ഞായറാഴ്ച രാത്രി ഒന്നിനാണ് സംഭവം. വീടിന്‍െറ ജനല്‍ചില്ലുകള്‍ പൊട്ടിവീഴുന്ന ശബ്ദംകേട്ട് എഴുന്നേറ്റപ്പോഴാണ് ഓട്ടോ കത്തുന്നത് കണ്ടത്. വെള്ളം ഒഴിച്ചപ്പോഴേക്കും വണ്ടി പൂര്‍ണമായും കത്തിനശിച്ചു. വീടിന് മുന്‍വശം ട്രസ്വര്ക് ചെയ്ത ഷീറ്റുകളും ജനല്‍ ചില്ലുകളും കത്തിനശിച്ചു. കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജോയുടെ ഭാര്യ രഞ്ജിനിയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. പ്രദേശത്ത് ബി.ജെ.പി വളര്‍ച്ചയില്‍ ഭീതിപൂണ്ടവരാണ് സംഭവത്തിന് പിന്നിലെന്ന് ബിജോയ് ആരോപിച്ചു. പറവൂര്‍ പൊലീസും ആലുവയില്‍നിന്ന് ഫോറന്‍സിക് വിദഗ്ധരും പരിശോധിച്ചു. ബിജോയുടെ ഓട്ടോ തീവെച്ച് നശിപ്പിച്ച സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബി.ജെ.പി നേതാക്കളായ എം.എന്‍. ബാലചന്ദ്രന്, ഉണ്ണികൃഷ്ണ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.