Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2016 9:02 AM GMT Updated On
date_range 2 Feb 2016 9:02 AM GMTനൂറ്റാണ്ട് പ്രായമുള്ള മാവിന് ‘സ്ഥലംമാറ്റം’
text_fieldsbookmark_border
കൊച്ചി: നഗരമധ്യത്തിലെ നൂറ്റാണ്ട് പ്രായമുള്ള മാവിന് ‘സ്ഥാനമാറ്റം’. ബഹുനില കെട്ടിടം നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കിയ സ്ഥലത്ത് നിന്നിരുന്ന മാവിനെയാണ്, വെട്ടിമാറ്റാതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നട്ടത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു ഈ ‘സ്ഥാനമാറ്റം’. പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് എറണാകുളം പള്ളിമുക്ക് ജങ്ഷനോട് ചേര്‍ന്ന് ബഹുനില പാര്‍പ്പിട പദ്ധതിയായ അസറ്റ് ബെല്ളെവ്യുവിനുവേണ്ടി നിശ്ചയിച്ച സ്ഥലത്താണ് ഒരു നൂറ്റാണ്ടിനടുത്ത് പ്രായമുള്ള ചന്ദ്രകാരന്‍ മാവ് പടര്‍ന്ന് പന്തലിച്ച് നിന്നിരുന്നത്. ഈ മാവ് വെട്ടി മാറ്റേണ്ടി വരുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് സ്ഥാപന ഉടമ മാവ് നീക്കി നടുന്നതിനെ കുറിച്ച് ആലോചിച്ചത്. തുടര്‍ന്നാണ് ഈ മരമുത്തശ്ശിയെ വേരോടെ പിഴുത് 75 മീറ്റര്‍ ദൂരേക്ക് മാറ്റി നടാന്‍ പദ്ധതി തയാറാക്കിയത്. മരങ്ങള്‍ മാറ്റി നടുന്നതിന് ആധുനികസാങ്കേതികത ലഭ്യമാക്കുന്ന ബംഗളൂരിലെ ട്രാന്‍സ്ഏഷ്യ ബയോമെഡിക്കല്‍സ് എന്ന സ്ഥാപനത്തിന്‍െറ സഹായം തേടിയാണ് ഇത് നടപ്പാക്കിയത്. ഒപ്പം ഒരു സംഘം ഖലാസികളുടെയും കൊച്ചിയില്‍ മെട്രോ നിര്മാണത്തിനത്തെിച്ച കൂറ്റന്‍ ക്രെയിനിന്െറയും സേവനം ലഭ്യമാക്കി. ട്രാന്സ്ഏഷ്യയില് നിന്നുള്ള കെ.വി. ഹരിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് ശ്രമകരമായ ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. ഒരു നൂറ്റാണ്ടിനടുത്ത് പ്രായമുള്ളതാകായാല് പടര്‍ന്നു പന്തലിച്ച ശാഖകളായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വലിയ ശിഖരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ മാവ് ഉണങ്ങാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍, ചെറിയ കൊമ്പുകള്‍ മാത്രം മുറിച്ചു നീക്കി, ടാന്സ്ഏഷ്യ വികസിപ്പിച്ചെടുത്തിട്ടുള്ള സഞ്ജീവനി എന്ന മരുന്ന് വേരുകളില്‍ കുത്തിവെച്ചു. തുടര്‍ന്നാണ് പഴയ കാലത്ത് തെങ്ങ് മാറ്റി വെക്കുന്ന രീതിയില്‍ ഈ മരമുത്തശ്ശിയെ സ്ഥലം മാറ്റിവെച്ചത്. മാറ്റിനടല്‍ വിജയകരമായെന്ന് സൂചന നല്കി, പുതിയ സ്ഥലത്തത്തെി വൈകാതെ തന്നെ പുതിയ നാമ്പുകള്‍ കണ്ടുതുടങ്ങി. രണ്ടുലക്ഷത്തോളം രൂപ ചെലവാക്കിയായിരുന്നു മാറ്റിനടല്‍. ആവശ്യമായ പരിചരണങ്ങള്‍ നല്കി ഈ വൃക്ഷരാജനെ സംരക്ഷിക്കാനാണ് തീരുമാനമെന്ന് അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story