Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.കെ.ടി.യുവിന്‍െറ ...

കെ.എസ്.കെ.ടി.യുവിന്‍െറ കര്‍ഷകസമരം അവസാനിപ്പിച്ചു

text_fields
bookmark_border
മരട്: കര്‍ഷകത്തൊഴിലാളികള്‍ക്ക് വേതനം കൂട്ടിനല്‍കാന്‍ ആവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു നടത്തിയ സമരം അവസാനിപ്പിച്ചു. ചാത്തമ്മയില്‍ പൊക്കാളിപ്പാടത്ത് കര്‍ഷകത്തൊഴിലാളികള്‍ നിര്‍ത്തിവെച്ച കൃഷിപ്പണി തിങ്കളാഴ്ച ആരംഭിക്കും. സമരത്തിന്‍െറ ഭാഗമായി പാടത്ത് ഇറങ്ങാതിരിക്കുകയായിരുന്നു തൊഴിലാളികള്‍. പുതിയ തീരുമാനപ്രകാരം പുരുഷതൊഴിലാളിക്ക് 400 രൂപയും സ്ത്രീക്ക് 120 രൂപയും കര്‍ഷകര്‍ നല്‍കിയാല്‍ മതിയെന്നാണ് തൊഴിലാളികളുടെയും കര്‍ഷകരുടെയും യോഗത്തില്‍ തീരുമാനമായത്. കഴിഞ്ഞ കൊയ്ത്തിന് തൊഴിലുറപ്പുപദ്ധതിയില്‍നിന്ന് ലഭിക്കേണ്ട 240 രൂപ പലര്‍ക്കും ലഭിച്ചില്ളെന്നായിരുന്നു പരാതി. ഇതേതുടര്‍ന്നായിരുന്നു മുഴുവന്‍ കൂലിയും നല്‍കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയത്. എന്നാല്‍, തൊഴിലുറപ്പുപദ്ധതി തുകയായ 240 രൂപ നല്‍കില്ളെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. ജോസഫ് എന്നയാളുടെ നാലേക്കര്‍ ഭൂമിയില്‍ വിതക്കാന്‍ പാടത്ത് കണ്ണികോരിയ ആദ്യദിവസംതന്നെ കൂലിയെ സംബന്ധിച്ച തര്‍ക്കമാണ് പണി സ്തംഭിക്കാന്‍ കാരണം. സമരം നീണ്ട് തൊഴിലാളികള്‍ പട്ടിണിയിലായതോടെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പള്ളുരുത്തി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എസ്. പീതാംബരന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി ജോര്‍ജ്, കൃഷി ഓഫിസര്‍ ലെന്‍സി തോമസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി പ്രകാശന്‍, കാര്‍ഷികകാര്യ ചെയര്‍മാന്‍ കെ.ആര്‍. പ്രസാദ്, കര്‍ഷകരായ പനങ്ങാട് തെക്കന്‍കരിയില്‍ നന്ദകുമാര്‍, ചാത്തമ്മ പെരുമ്പള്ളില്‍ ജോസഫ്, കര്‍ഷകത്തൊഴിലാളി യൂനിയന്‍ ഭാരവാഹികളായ എം.കെ. സുപ്രന്‍, പരമേശ്വരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. പത്മനാഭന്‍ എന്നിവരും തൊഴിലാളികളായ പരമേശ്വരന്‍, രാജപ്പന്‍ എന്നിവരും സംയുക്തയോഗത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story