Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2016 1:01 PM GMT Updated On
date_range 2016-08-08T18:31:14+05:30കരിമുകളില്‍ ഖുര്‍ആന്‍ കോളജ് മന്ദിരം ഉദ്ഘാടനം ചെയ്തു
text_fieldsകിഴക്കമ്പലം: ജീവിതത്തിന്‍െറ സമസ്ത മേഖലകളെയും സമഗ്രമായി പ്രതിപാദിച്ച് മനുഷ്യസമൂഹത്തെ മുന്നോട്ടുനയിക്കുന്ന ദൈവികഗ്രന്ഥമാണ് ഖുര്‍ആനെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി. സാഹോദര്യത്തിന്‍െറയും സമത്വത്തിന്‍െറയും സന്ദേശങ്ങള്‍ പഠിപ്പിക്കുന്ന ഈ ഗ്രനഥത്തെ വിധ്വംസക ശക്തികള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ലോകജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ്.കരിമുകള്‍ മമ്പഉല്‍ ഉലൂം കാമ്പസില്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജിന്‍െറ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തി. മമ്പഉല്‍ ഉലൂം വൈസ ്ചെയര്‍മാന്‍ കല്‍ത്തറ പി. അബ്ദുല്‍ മുസ്ലിയാര് അധ്യക്ഷതവഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ വി.പി. സജീന്ദ്രന്, അഡ്വ.എ.എം. ആരിഫ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി , എല്‍ദോ എബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, സി.പി.ഐ സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെംബര്‍ കെ.കെ. അഷ്റഫ്, മുന്‍ എം.എല്‍.എ എ.എം. യൂസുഫ്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന്, പഞ്ചായത്ത് മെംബര്‍ എന്‍.വി. ബെന്നി എന്നിവര്‍ സംസാരിച്ചു. ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്മാന് അബ്ദുല്‍ ഗഫൂര്‍ പതാക ഉയര്‍ത്തി. സി.പി.ഐ ആലുവ ഏരിയാ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈന്, വ്യാപാരി വ്യവസായി സ്റ്റേറ്റ് ജോയന്റ് സെക്രട്ടറി സി.കെ. ജലീല്‍, സുചീന്ദ്ര മെഡിക്കല്‍ മിഷന് ഡയറക്ടര്‍ ഡോ. ജുനൈദ് റഹ്മാന്, ഹാരിസ് റഹീം പടിയത്ത്, കെ.പി.സി.സി സെക്രട്ടറി പി.എം. സക്കീര്‍ ഹുസൈന്, അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാന്, മമ്പഉല്‍ ഉലൂം പ്രസിഡന്റ് വി.എച്ച്. ആസാദ്, ഹൈദ്രോസ് എന്നിവര്‍ സംസാരിച്ചു. മമ്പഅ് മസ്ജിദ് പ്രസിഡന്റ് ശരീഫ് വെണ്ണല അവാര്‍ഡുദാനവും സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് അഡ്വ.സി.എ. മജീദ് ആദരിക്കല്‍ ചടങ്ങും നടത്തി. ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ സ്വാഗതവും ജനറല്‍ മാനേജര്‍ അബ്ദുറസാഖ് സഖാഫി നന്ദിയും പറഞ്ഞു. വി.എച്ച്. അലി ദാരിമി, എ. അഹ്മദ് കുട്ടി , കരീം കൈതപ്പാടത്ത്, ടി.കെ. ഹസന്, ജമാലുദ്ദീന്‍ സഖാഫി, അബ്ദുസത്താര്‍ കരിമക്കാടന് എന്നിവര്‍ സംബന്ധിച്ചു.
Next Story