Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2015 10:56 AM GMT Updated On
date_range 2015-09-29T16:26:21+05:30പ്രതിഷേധ ഭയം; 25 പേര്‍ മുന്‍കരുതല്‍ തടങ്കലില്‍
text_fieldsപെരുമ്പാവൂര്‍: കോണ്‍ഗ്രസ് പദയാത്ര ഉദ്ഘാടനം ചെയ്യാനത്തെുന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെ തടയുമെന്ന കാരണം പറഞ്ഞ് സൗത് വല്ലം ജമാഅത്ത് പ്രസിഡന്‍റുള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേരെ മുന്‍കരുതല്‍ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് അറസ്റ്റ് ചെയ്തത്. സൗത് വല്ലം പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ലാന്‍ഡ് പര്‍ട്ടിക്ക്ള്‍ ബോര്‍ഡ് കമ്പനിയുമായി ബന്ധപ്പെട്ട് നാളുകളായി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. കമ്പനി പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉടമകളില്‍ ഒരാളും നഗരസഭാ ചെയര്‍മാനുമായ കെ.എം.എ. സലാമിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിന്‍െറ പേരില്‍ പ്രദേശത്തെ കുറേയാളുകള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. കമ്പനി പ്രവര്‍ത്തനം ആരംഭിച്ചിട്ടും സമരവുമായി പ്രദേശവാസികളില്‍ ചിലര്‍ സജീവമായിരുന്നു. തിങ്കളാഴ്ച ജാഥ ആരംഭിക്കുന്ന സ്ഥലത്ത് കമ്പനിക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പരസ്യബോര്‍ഡുകള്‍ വെച്ചും, കരിങ്കൊടികള്‍ നാട്ടിയും പ്രതിഷേധിച്ചിരുന്നു. അറസ്റ്റിലായ ജമാഅത്ത് പ്രസിഡന്‍റ് എ.എ. സിറാജുദ്ദീന്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ അഡ്വ. സെയ്തുമുഹമ്മദലി, പൗരസമിതി പ്രസിഡന്‍റ് എം.കെ. അനസ്, സെക്രട്ടറി എം.എച്ച്. സനീഷ് എന്നിവരുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ഉച്ചക്ക് 12ന് സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു. സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ സമരസമിതി പ്രവര്‍ത്തകര്‍ സൗത് വല്ലത്തേക്ക് പ്രകടനം നടത്തി.
Next Story