Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2015 10:56 AM GMT Updated On
date_range 2015-09-29T16:26:23+05:30ആനുകൂല്യം ആവശ്യപ്പെട്ട് ഫാക്ട് എം.ഡിയെയും ഉന്നത ഉദ്യോഗസ്ഥരെയും തടഞ്ഞു
text_fieldsകളമശ്ശേരി: ഫാക്ടില്‍നിന്ന് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് റിട്ട. എംപ്ളോയീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫാക്ട് സി.എം.ഡിയെയും ഉന്നത ഉദ്യോഗസ്ഥരെയും തടഞ്ഞുനിര്‍ത്തി. ഫാക്ട് ആന്വല്‍ ജനറല്‍ ബോഡി യോഗം കഴിഞ്ഞ് പുറത്തിറങ്ങവേയാണ് സി.എം.ഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ റിട്ടയേഡ് ജീവനക്കാര്‍ തടഞ്ഞത്. തുടര്‍ന്ന് ജീവനക്കാരുടെ അസോസിയേഷന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പിരിഞ്ഞുപോയവരുടെ ആനുകൂല്യങ്ങള്‍ നാല് ആഴ്ചക്കകം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും ഇവരുടെ മെഡിക്കല്‍ ആനുകൂല്യം ഉടന്‍ നടപ്പാക്കാമെന്നും സി.എം.ഡി ഉറപ്പ് നല്‍കിയശേഷം തടഞ്ഞവരെ പോകാന്‍ അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11ഓടെ ഉദ്യോഗമണ്ഡല്‍ ക്ളബിലായിരുന്നു റിട്ട. ജീവനക്കാരുടെ സമരം നടന്നത്. 97 മുതല്‍ ഫാക്ടില്‍നിന്ന് വിരമിച്ച ജീവനക്കാരുടെ ജോലി ചെയ്ത കാലത്തെ ശമ്പളകുടിശ്ശിക നല്‍കുക, ജീവനക്കാരുടെ കുടിശ്ശികയുടെ കണക്ക് അടിയന്തരമായി നല്‍കുക, പിരിഞ്ഞുപോയവര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെച്ചത്. ഈ ആവശ്യം ഉന്നയിച്ച് ആന്വല്‍ ജനറല്‍ ബോഡി യോഗം നടക്കുന്ന ഉദ്യോഗമണ്ഡല്‍ ക്ളബിലേക്ക് രാവിലെ അസോസിയേഷന്‍ മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു. ഗേറ്റിന് മുന്നില്‍ നടന്ന ഉപരോധം മുന്‍ എം.പി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സമരത്തില്‍ എ.സി. ജോസ്, കെ. ചന്ദ്രന്‍ പിള്ള, കെ.സി. മാത്യു, ദേവസിക്കുട്ടി പടയാട്ടില്‍, പി.എസ്. അഷറഫ്, പി.എസ്. മുരളി, എന്‍.പി. ശങ്കരന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ ജീവനക്കാരുടെ മാര്‍ച്ചിനെ തുടര്‍ന്ന് വന്‍ പൊലീസും സ്ഥലത്തത്തെിയിരുന്നു.
Next Story