Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2015 10:46 AM GMT Updated On
date_range 2015-09-15T16:16:02+05:30സര്‍വകക്ഷിയോഗം ഫലം കണ്ടു; പാലപ്രശ്ശേരി ശാന്തം
text_fieldsചെങ്ങമനാട്: സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി നേരിടാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചതോടെ പാലപ്രശ്ശേരിയിലെ ആശങ്ക ഒഴിഞ്ഞു. പാലപ്രശ്ശേരിയില്‍ മഹല്ല് ജമാഅത്ത് സെക്രട്ടറി എസ്.എന്‍.ഡി.പിയുടെ കൊടി ഉയര്‍ത്തിയതോടെ പ്രശ്നങ്ങള്ക്കറുതിയായി. ചെങ്ങമനാട് പഞ്ചായത്തിലെ പാലപ്രശ്ശേരിയില്‍ എസ്.എന്‍.ഡി.പിയുടെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ തര്‍ക്കം ആലുവ ഡി.വൈ.എസ്.പി പി.പി.ഷംസിന്‍െറ അധ്യക്ഷതയില്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ കൂടിയ സര്‍വകക്ഷി യോഗത്തിന് ശേഷമാണ് വിവിധ മത രാഷ്ട്രീയ സാമൂഹിക സംഘടന ഭാരവാഹികള്‍ പാലപ്രശ്ശേരിയിലത്തെി കൊടിഉയര്‍ത്തിയത്. പാലപ്രശ്ശേരിയില്‍ സ്ഥാപിച്ചിരുന്ന കൊടിമരം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച അഞ്ഞൂറോളം എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പാലപ്രശ്ശേരിയിലത്തെി കൊടി സ്ഥാപിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി ചെങ്ങമനാട് സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.ജി.ഗോപകുമാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മത സൗഹാര്‍ദ സമിതി രൂപവത്കരിച്ചത്. അനിഷ്ട സംഭവങ്ങളുണ്ടായത് വിലയിരുത്തുകയും മേലില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിനും, സങ്കീര്‍ണമാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ സമിതിയും, പൊലീസുമായി ചര്‍ച്ച ചെയ്യുന്നതിനും, സമാധാന അന്തരീക്ഷം പുന$സ്ഥാപിക്കുന്നതിനുമാണ് യോഗത്തില്‍ തീരുമാനമായത്. അങ്കമാലി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എ.കെ.വിശ്വനാഥന്, എസ്.ഐ ഒ.കെ.മൊയ്തീന്‍കുഞ്ഞ് എന്നിവരും വിഷയങ്ങള്‍ അവതരിപ്പിച്ചു. മഹല്ല് ജമാഅത്ത് മുന്‍ പ്രസിഡന്റ് വി.കെ.ഐദ്രോസ്കുട്ടി, വിവിധ മത, രാഷ്ട്രീയ, സാമൂഹിക, സംഘടന പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ മഹല്ല് ജമാഅത്ത് സെക്രട്ടറി ഇബ്രാഹിം പടമിറ്റത്താണ് കൊടിമരം സ്ഥാപിക്കാന്‍ കുഴിയുണ്ടാക്കിയതും കൊടിമരത്തില്‍ കൊടി ഉയര്‍ത്തുകയും ചെയ്തത്. പഞ്ചായത്തംഗങ്ങളായ സി.എസ്.അസീസ്, റുഖിയസലാം എന്നിവര്‍ക്ക് പുറമെ പി.ബി.സുനീര്‍ (കോണ്‍ഗ്രസ്), കെ.എം.അബ്ദുല്‍ഖാദര്‍ (മുസ്ലിം ലീഗ്), പി.ജെ.അനില്‍ (സി.പി.എം), ടി.പി. മുരളീധരന് (ബി.ജെ.പി), വി.എം.മജീദ് (സി.പി.ഐ), എം.എച്ച്.അബ്ദുസമദ് ( എസ്.ഡി.പി.ഐ), വി.ഐ.സെയ്ത്മുഹമ്മദ് (വെല്‍ഫെയര്‍പാര്‍ട്ടി), എ.എന്‍.രാമചന്ദ്രന്( എസ്.എന്‍.ഡി.പി), കെ.എസ്.സുനീര്‍ ( മഹല്ല് പ്രസിഡന്റ്), കെ.പി. സുരേഷ് ( ഹിന്ദു ഐക്യവേദി), എം.ജി.സത്യന് ( ക്ഷേത്ര സംരക്ഷണ സമിതി), പി.ബി.സുരേന്ദ്രന് (ആര്.എസ്.എസ്), കെ.എ.ഷിയാസ് ( പോപുലര്‍ ഫ്രണ്ട്) എന്നിവരാണ് സമിതി അംഗങ്ങള്‍.
Next Story