Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sep 2015 10:46 AM GMT Updated On
date_range 2015-09-15T16:16:02+05:30കാലടി ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റുകളും സി.സി.ടി.വി കാമറയും പ്രവര്‍ത്തന രഹിതം
text_fieldsപെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പട്ടണത്തിലെ എ.എം റോഡും എം.സി. റോഡും സംഗമിക്കുന്ന കാലടി ജങ്ഷനിലെ സിഗ്നല്‍ ലൈറ്റുകളുടെ ഓട്ടോമാറ്റിക് സംവിധാനവും സി.സി.ടി.വി കാമറയും പ്രവര്‍ത്തിക്കുന്നില്ല. സിഗ്നല്‍ ലൈറ്റുകളുടെ ഓട്ടോമാറ്റിക് സംവിധാനം തകരാറിലായിട്ട് ഒരു വര്‍ഷത്തിലേറെയായി. ഈ സംവിധാനം തകരാറിലായതുകൊണ്ട് ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് ഗതാഗതം നിയന്ത്രിക്കുന്നത്. വൈദ്യുതിപോയാല്‍ സോളാര്‍ സംവിധാനമില്ലാത്തതുകൊണ്ട് പലപ്പോഴും ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ വെയിലും മഴയും ഏറ്റ് റോഡില്‍ നിന്നാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. 24 മണിക്കൂറും തിരക്കുള്ള കാലടി ജങ്ഷനില്‍ ഈ സമയങ്ങളില്‍ നാല് റോഡുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മത്സരിച്ചാണ് കടന്നുപോകുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പുലര്‍ച്ചെ തമിഴ്നാട്ടില്‍നിന്ന് വന്ന ടൂറിസ്റ്റ് ബസും സ്കൂള്‍ വാനും ബൈക്കും കൂട്ടിയിടിച്ച സംഭവമുണ്ടായി. അതിരാവിലെ ആയിരുന്നതുകൊണ്ട് സ്കൂള്‍ വാഹനം കാലിയായിരുന്നു. ഇതിനാല്‍ വന്‍ ദുരന്തമാണ് അന്ന് ഒഴിവായത്. കാമറകള്‍ തകരാറിലായതിനാല്‍ അപകടമുണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിക്കാറില്ല. കഴിഞ്ഞ ദിവസം രാവിലെ മാര്‍ക്കറ്റില്‍ പോയിവന്ന തേങ്ങ വ്യാപാരി ഈ ജങ്ഷനില്‍ വെച്ച് വാഹനമിടിച്ച് മരിച്ചിരുന്നു. സ്കൂട്ടറില്‍ സഞ്ചരിച്ച ഇയാളെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. വാഹനം കണ്ടുപിടിക്കാന്‍ പൊലീസ് ആശ്രയിച്ചത് തൊട്ടടുത്തുള്ള ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങളെയാണ്. കാലടി കവലയില്‍ കാമറ സ്ഥാപിച്ച ഉടന്‍ തന്നെ തകരാറിലാവുകയായിരുന്നു. ഗാരന്റി കാലാവധി കഴിയാത്ത കാമറ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. തൊട്ടടുത്തുള്ള ഒൗഷധി ജങ്ഷനിലെയും സ്ഥിതി ഇത് തന്നെയാണ്. ഈ പ്രധാന ജങ്ഷനുകളിലെ തകരാറിലായ സിഗ്നല്‍ സംവിധാനങ്ങളും കാമറകളും കേടുപാടുകള്‍ തീര്‍ത്ത് സുഗമമായ സഞ്ചാരത്തിന് അവസരമൊരുക്കണമെന്നാണ് പൊതുജനത്തിന്‍െറയും വാഹന ഉടമകളുടെയും ആവശ്യം.
Next Story