Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.ഐയില്‍ വിവാദം...

സി.പി.ഐയില്‍ വിവാദം കൊഴുക്കുന്നു

text_fields
bookmark_border
കൊച്ചി: സിറ്റിങ് മെംബറുടെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയതിനെ ചൊല്ലി തൃക്കാക്കരയില്‍ സി.പി.ഐക്കാര്‍ക്കിടയില്‍ മുറുമുറുപ്പ്. അത്താണി സ്ത്രീ സംവരണ വാര്‍ഡിലാണ് സിറ്റിങ് മെംബര്‍ എം.ജെ.ഡിക്സണ്‍ ഭാര്യ റീനയെ സ്ഥാനാര്‍ഥിയാക്കിയത്. തനിക്കില്ളെങ്കില്‍ തന്‍െറ ഭാര്യയെ സ്ഥാനാര്‍ഥിയാക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംസ്കാരമല്ളെന്നാണ് സി.പി.ഐ നേതാക്കളുടെ വാദം. വാര്‍ഡിലെ പട്ടികജാതി വനിതയെ മത്സരിപ്പിക്കുന്നതിനെതിരെ സിറ്റിങ് മെംബര്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായിരുന്നു. സി.പി.ഐ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ ഭൂരിപക്ഷവും വാര്‍ഡിലെ പട്ടിക വിഭാഗക്കാരിയെ മത്സരിപ്പിക്കണമെന്നാണ് നേതൃത്വത്തോട് രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാല്‍, തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി പി.രാജുവിന്‍െറ നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച കൂടിയ ലോക്കല്‍ കമ്മിറ്റി യോഗത്തിലും സിറ്റിങ് മെംബര്‍ വാദിച്ചത് ഭാര്യയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു. മെംബറുടെ പിടിവാശി മൂലം ലോക്കല്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ഥിയെ ഏകകണ്ഠമായി നിര്‍ദേശിക്കാനായില്ല. തുടര്‍ന്ന് ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലും സിറ്റിങ് മെംബര്‍ ഭാര്യയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ഉറച്ച നിലപാടിലായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ സിറ്റിങ് മെംബറുടെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കൂടിയ ബ്രാഞ്ച് കമ്മിറ്റിയോഗത്തില്‍ തന്‍െറ ഭാര്യയെ സ്ഥാനാര്‍ഥിയാക്കില്ളെന്ന് വ്യക്തമാക്കിയ സിറ്റിങ് മെംബര്‍ പക്ഷേ, തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചതോടെ നിലപാട് മാറ്റുകയായിരുന്നു. തന്‍െറ പിന്‍ഗാമിയായി ഭാര്യയെക്കൊണ്ട് വരുന്നതിനോട് സിറ്റിങ് മെംബര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ബ്രാഞ്ച് കമ്മിറ്റി മറ്റൊരു വനിതയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ലോക്കല്‍ കമ്മിറ്റിയിലും പട്ടികജാതി വനിതയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു നിര്‍ദേശിച്ചത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം പട്ടികജാതി വനിത സംവരണമായതിനാല്‍, സി.പി.എമ്മില്‍ വനിതകള്‍ ഇല്ലാത്ത സാഹചര്യമുണ്ടായാല്‍ സി.പി.ഐയുടെ പട്ടികജാതി വനിതാ കൗണ്‍സിലര്‍ ചെയര്‍പേഴ്സനാകാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു അത്താണി വാര്‍ഡില്‍ പട്ടികജാതി വനിതയെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചതെന്നാണ് ലോക്കല്‍ കമ്മിറ്റിയുടെ വിശദീകരണം. ബ്രാഞ്ച് കമ്മിറ്റിയും തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റിയും നല്‍കിയ ലിസ്റ്റില്‍ പ്രദേശത്തെ പട്ടികജാതി വനിതയുടെ പേരാണ് നല്‍കിയിരുന്നത്. ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്‍െറ തീരുമാനം അവഗണിച്ച് സിറ്റിങ് മെംബറുടെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കിയ മണ്ഡലം കമ്മിറ്റിക്കെതിരെയും പ്രാദേശിക നേതാക്കളിലും അണികളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അത്താണിക്ക് തൊട്ടടുത്തുള്ള വാര്‍ഡ് നോട്ടമിട്ടായിരുന്നു സിറ്റിങ് മെംബര്‍ കരുക്കള്‍ നീക്കിയത്. എന്നാല്‍, ജനറല്‍ വാര്‍ഡ് സി.പി.ഐക്ക് വിട്ടുകൊടുക്കാന്‍ സി.പി.എം തയാറായില്ല.ഈ സാഹര്യത്തിലാണ് ഭാര്യയെ കളത്തിലിറക്കി വാര്‍ഡ് നിലനിര്‍ത്താന്‍ സിറ്റിങ് മെംബര്‍ ചരട് വലിച്ചത്. ആറു വാര്‍ഡുകളാണ് സി.പിഐക്ക് തൃക്കാക്കരയിലുള്ളത്. തൃക്കാക്കര നഗരസഭയില്‍ ഭരണപക്ഷത്ത് ജനതാദളിനെ പ്രതിനിധീകരിച്ച് ഏറ്റവും ഒടുവിലത്തെ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സില്‍ സ്ഥാനം രാജിവെച്ച് പര്‍ട്ടിവിട്ട ജിജോ ചിങ്ങംതറയാണ് സഹകരണ വാര്‍ഡില്‍ സി.പി.ഐയുടെ സ്വതന്ത്ര സ്ഥാനാര്‍ഥി. ലളിത ചെല്ലപ്പന്‍(കാക്കനാട്),ടിനു സൈമണ്‍(സ്നേഹനിലയം) പി.വി. സന്തോഷ് (കുന്നേപ്പറമ്പ് പടിഞ്ഞാറ് -പട്ടികജാതി സംവരണം), ആന്‍റണി പരവര(മാമ്പിള്ളി പറമ്പ് വാര്‍ഡ് സ്വ.) എന്നിവരാണ് സി.പി.ഐയുടെ മറ്റ് സ്ഥാനാര്‍ഥികള്‍.
Show Full Article
TAGS:
Next Story