Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2015 10:00 AM GMT Updated On
date_range 2015-10-11T15:30:53+05:30നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും മനോരോഗികള്‍ക്ക് ലഭ്യമാക്കണം
text_fieldsകൊച്ചി: നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും മനോരോഗികള്‍ക്ക് ലഭ്യമാക്കണമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം പറഞ്ഞു. സമൂഹത്തില്‍ 80 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള മാനസിക അസ്വസ്ഥതകള്‍ നേരിടുന്നവരാണ്. അവര്‍ക്ക് ലഭിക്കേണ്ട സാമൂഹിക പരിരക്ഷ ലഭ്യമാകുന്നില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സൈക്യാട്രി വിഭാഗത്തിന്‍െറയും അമൃത കോളജ് ഓഫ് നഴ്സിങ്ങിന്െറയും ഐ.എം.എ നാഷനല്‍ മെന്റല്‍ ഹെല്‍ത് വിഭാഗത്തിന്‍െറയും ഇന്ത്യന്‍ അസോസിയേഷന് ഓഫ് സൈക്യാട്രിയുടെയും ആഭിമുഖ്യത്തില്‍ അമൃതയില്‍ നടത്തിയ മാനസിക ആരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ. ടി. ആസഫലി മുഖ്യ പ്രഭാഷണം നടത്തി. കുടുംബ കോടതികളില്‍ വരുന്ന മിക്ക കേസുകളും മനോരോഗം ആരോപിച്ചത്തെുന്നവയാണ്. അതുകൊണ്ടുതന്നെ 90 ശതമാനവും വിവാഹമോചനത്തില്‍ എത്തുന്നു. എന്നാല്‍, ഇവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ലഭ്യമാക്കാന്‍ സമൂഹം മുന്‍കൈയെടുക്കണമെന്ന് അഡ്വ. ടി. ആസഫലി സൂചിപ്പിച്ചു. സൈക്യാട്രി വിഭാഗം പ്രഫ. ഡോ. എന്‍. ദിനേശ്, അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, ഡോ.കേശവന് കുട്ടി നായര്‍, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. സുനില്‍ മത്തായി, പ്രഫ. കെ.ടി. മോളി, ഡോ. പ്രവീണ്‍ ആരത്തില്‍ എന്നിവര്‍ സംസാരിച്ചു.
Next Story