Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുറമുഖ സംരക്ഷണത്തിന്...

തുറമുഖ സംരക്ഷണത്തിന് തൊഴിലാളി ബഹുജന പ്രക്ഷോഭം

text_fields
bookmark_border
കൊച്ചി: വല്ലാര്‍പാടം പദ്ധതി മൂലം തൊഴില്‍, സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന കൊച്ചി തുറമുഖത്തിന്‍െറ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സത്വര ഇടപെടലും നടപടിയും ആവശ്യപ്പെട്ട് തൊഴിലാളി ബഹുജന പ്രക്ഷോഭം ശക്തമാക്കാന്‍ എറണാകുളത്ത് ചേര്‍ന്ന സേവ് കൊച്ചിന്‍ പോര്‍ട്ട് വേദിയുടെ യോഗം തീരുമാനിച്ചു. വല്ലാര്‍പാടം കരാര്‍ സംബന്ധിച്ചും ടെര്‍മിനലിന്‍െറ രൂപരേഖ സംബന്ധിച്ചും ഘടനാപരമായ തകരാറുണ്ടെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി പ്രസ്താവിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തുറമുഖത്തെ തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭം അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമായിട്ടില്ളെന്ന് യോഗം വിലയിരുത്തി. സംസ്ഥാന സര്‍ക്കാറിനെ കൂടി ഇടപെടുവിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനാണ് തീരുമാനം. പാര്‍ലമെന്‍റില്‍ അടുത്ത സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരെയും ചേര്‍ത്ത് കൊച്ചി തുറമുഖത്തിന്‍െറ പ്രശ്നം സജീവമായി ഉയര്‍ത്താനുള്ള നടപടികളും സ്വീകരിക്കും. 2015 നവംബര്‍ 25 ന് മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനെയും പങ്കെടുപ്പിച്ചുകൊണ്ട് തുറമുഖ സംരക്ഷണത്തിന് വേണ്ടി ജനകീയ കണ്‍വെന്‍ഷന്‍ ചേരും. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിശാല കൊച്ചി വികസന അതോറിറ്റിയുടെ പരിധിയില്‍ വരുന്ന എല്ലാ വീടുകളിലും ഒരു ദിവസം തുറമുഖ സംരക്ഷണ ദിനമായി ആചരിക്കും. ചെയര്‍മാന്‍ എ.സി. ജോസ് എക്സ് എം.പി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ. ചന്ദ്രന്‍പിള്ള ഭാവി പരിപാടികള്‍ വിശദീകരിച്ചു. എം.എം. ലോറന്‍സ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. മജ്നു കോമത്ത്, എസ്. കൃഷ്ണമൂര്‍ത്തി, സജീവ്കുമാര്‍, പി.എം.മുഹമ്മദ് ഹനീഫ്, എം. ജമാല്‍കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story