Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുസ്രിസ് പൈതൃക പദ്ധതി: ...

മുസ്രിസ് പൈതൃക പദ്ധതി: ചെറായി സഹോദരന്‍ സ്മാരകത്തില്‍ നിന്നും വിനോദ സഞ്ചാര ബോട്ട് സര്‍വീസ് തുടങ്ങി

text_fields
bookmark_border
വൈപ്പിന്‍ : മുസ്രിസ് പൈതൃക പ്രദേശങ്ങളിലെ പൗരാണിക സ്മാരകങ്ങളും വിവിധ മ്യൂസിയങ്ങളും കണ്ടറിയുന്നതിന് ചെറായി സഹോദരന്‍ സ്മാരക ജെട്ടിയില്‍ നിന്നും വിനോദ സഞ്ചാര ബോട്ട് സര്‍വിസ് തുടങ്ങി. ശീതീകരിച്ച ആറ് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാക്സിയാണ് ഒരുക്കിയിട്ടുള്ളത്. ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് സര്‍വിസ്. സഹോദരന്‍ സ്മാരകത്തിലെ ബോട്ട് ജെട്ടിയില്‍ നിന്നും ബോട്ടില്‍ കയറിയാല്‍ പള്ളിപ്പുറം മഞ്ഞുമാതാപള്ളി , അഴീക്കോട് മാര്‍ത്തോമ പള്ളി, കോട്ടപ്പുറം കോട്ടകള്‍, ഗോതുരത്ത് ചവിട്ടുനാടക വേദി, പാലിയം നാലുകെട്ട,് ജ്യൂതപള്ളി, കോട്ടയില്‍കോവിലകം തുടങ്ങി ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടാകും. മുസരീസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിവിധ മ്യൂസിയങ്ങളും പൗരാണിക സ്മാരകങ്ങളും യോജിപ്പിച്ചുകൊണ്ട് ഉള്‍നാടന്‍ ജലപാതകളെ പ്രയോജനപ്പെടുത്തി ആരംഭിച്ചിട്ടുള്ള ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് പദ്ധതിയുടെ ഭാഗമായിട്ടാണ് ബോട്ട് സര്‍വ്വീസ് തുടങ്ങിയിട്ടുള്ളത്. 24 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ശീതീകരിച്ച മൂന്ന് ബോട്ടുകളും 6 പേര്‍ക്ക് യാത്രചെയ്യാവുന്ന രണ്ട് വാട്ടര്‍ ടാക്സികളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ വാട്ടര്‍ ടാക്സിയാണ് ചെറായിയിലെ സഹോദരന്‍ സ്മാരകത്തില്‍ നിന്നും പുറപ്പെടുന്നത.് വാട്ടര്‍ ടാക്സിയില്‍ യാത്രചെയ്യുന്നതിന് ആറ് പേര്‍ക്ക് ഒരു മണിക്കൂറിന് മൂവായിരം രൂപയാണ് നിരക്ക്. 24 പേര്‍ക്ക് യാത്രചെയ്യാവുന്ന ബോട്ടില്‍ ഒരാള്‍ക്ക് 550 രൂപയാണ് നിരക്ക് രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം 6 വരെ യാത്ര ചെയ്യാം. ഈ ബോട്ട് പറവൂരിലെ തട്ടുകടവില്‍ ജെട്ടിയില്‍ നിന്നുമാണ് പുറപ്പെടുവുന്നത്.
Show Full Article
TAGS:
Next Story