Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടതിവളപ്പില്‍...

കോടതിവളപ്പില്‍ വക്കീല്‍ ഗുമസ്തനെ നായകടിച്ചു

text_fields
bookmark_border
പറവൂര്‍: കച്ചേരിവളപ്പില്‍ അലഞ്ഞുതിരിയുന്ന നായ വക്കീല്‍ ഗുമസ്തനെ കടിച്ചുപരിക്കേല്‍പ്പിച്ചു. ഏഴിക്കര തൈപ്പറമ്പില്‍ സോമസുന്ദരപ്പണിക്കരാണ് തെരുവ് നായയുടെ കടിയേറ്റ് ആശുപത്രിയിലായത്. ഒരു കോടതിയില്‍നിന്നും മറ്റൊരു കോടതിയിലേക്ക് ഫയലുമായി പോവുകയായിരുന്ന ഇദ്ദേഹത്തെ യാതൊരു പ്രകോപനവുമില്ലാതെ നായ ആക്രമിക്കുകയായിരുന്നു. കാല്‍മുട്ടില്‍ ആഴത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സതേടി. ഏഴു കോടതികളും താലൂക്ക് ഓഫിസും ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ കച്ചേരി വളപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൃദ്ധരും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി വന്നുപോകുന്ന ഇവിടെ ഒരു ഡസനിലധികം പട്ടികള്‍ അലഞ്ഞു തിരിയുന്നുണ്ട്. അഭിഭാഷകന്‍ ഉള്‍പ്പെടെ പലരെയും ആക്രമിച്ചിട്ടുള്ള നായയാണ് ഇന്നലെയും സോമസുന്ദരപ്പണിക്കരെയും കടിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ ഒരു നടപടിയും എടുത്തിട്ടില്ളെന്ന് വ്യാപക ആക്ഷേപമുണ്ട്.
Show Full Article
TAGS:
Next Story