Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2015 12:27 PM GMT Updated On
date_range 2015-10-08T17:57:34+05:30‘സാഹിത്യദര്‍പ്പണം: വായനയുടെ ദൃശ്യോത്സവം’ നാളെ മുതല്‍
text_fieldsകൊച്ചി: ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിക്കുന്ന ‘സാഹിത്യദര്‍പ്പണം: വായനയുടെ ദൃശ്യോത്സവം’ ഒമ്പത് മുതല്‍ 12വരെ നടക്കാവ് ദേവസ്വം മൈതാനിയില്‍ നടക്കും. സാഹിത്യകൃതികളുടെ ദൃശ്യാവിഷ്കാര പ്രദര്‍ശനം, കലാ-സാംസ്കാരിക സമ്മേളനം, പുസ്തകമേള, സാംസ്കാരിക ചിത്രപ്രദര്‍ശനം, പി.ആര്.ഡി ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയടങ്ങിയതാണ് സാഹിത്യദര്‍പ്പണം. വെള്ളിയാഴ്ച രാവിലെ 11ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സാഹിത്യദര്‍പ്പണം ഉദ്ഘാടനം ചെയ്യും. ഫിഷറീസ്മന്ത്രി കെ. ബാബു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രീതി നടേശന് ഭദ്രദീപം കൊളുത്തും. ഡോ. ബാബുപോള്‍, ഹയര്‍ സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. മായ, സാഹിത്യകാരന് സി.വി. ബാലകൃഷ്ണന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ. ഷൈന്മോന് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാപരിപാടികളുമുണ്ടാകും. വൈകുന്നേരം 3.30ന് ‘സാഹിത്യവും സിനിമയും’ സെമിനാര്‍ കെ.എല്‍. മോഹനവര്‍മ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5.30ന് സാഹിത്യ സാംസ്കാരിക നായകന്മാരെക്കുറിച്ചുള്ള പി.ആര്.ഡി ഡോക്യുമെന്ററി ‘പാദമുദ്രകള്‍’ പ്രദര്‍ശനം ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 10ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം പി.എസ്.സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30ന് കഥാസാഹിത്യ സെമിനാര്‍ വൈശാഖന് ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 9.30ന് നോവല്‍ സംവാദം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. എന്‍.എസ്. മാധവന് മുഖ്യാതിഥിയാകും. തുടര്‍ന്ന് എഴുത്തും വരയും സംവാദം സേതു ഉദ്ഘാടനം ചെയ്യും. പുസ്തകങ്ങളുടെ തത്സമയ ദൃശ്യാവിഷ്കാരം ടി.കലാധരന്‍ ഉദ്ഘാടനം ചെയ്യും. 1.30ന് ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിക്കുന്ന പ്രകാശോത്സവം, ഖസാക്കിന്‍െറ ഇതിഹാസം മോണോആക്ട്, ഡോക്യുമെന്ററി പ്രദര്‍ശനം. വൈകുന്നേരം 3.30ന് സാംസ്കാരിക സദസ്സ് ഡോ. എം. ലീലാവതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വില്ലടിച്ചാന്‍പാട്ട്, ഗസല്‍ സന്ധ്യ. സമാപനദിനമായ 12ന് സാംസ്കാരിക സദസ്സ് ഡോ. പി.എ. സാജുദ്ദീന് ഉദ്ഘാടനം ചെയ്യും.
Next Story