Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2015 11:01 AM GMT Updated On
date_range 2015-10-06T16:31:10+05:30പെരുമ്പാവൂരില്‍ ആര്.എസ്.എസ് –ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
text_fieldsപെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ആര്.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ സംസ്ഥാന - ജില്ലാ നേതാക്കള്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പെരുമ്പാവൂര്‍ നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ചേരിതിരിഞ്ഞ് അടിപിടിയുണ്ടായത്. തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് അതിക്രമിച്ചു കയറിയാണ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ദീര്‍ഘനാളായി പെരുമ്പാവൂരില്‍ നിലനില്‍ക്കുന്ന ആര്.എസ്.എസ് - ബി.ജെ.പി ഭിന്നതയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജില്ലാ സെക്രട്ടറി കെ.അജിത് കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മാരകമായി പരിക്കേറ്റതിനത്തെുടര്ന്ന് അജിത് കുമാര്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പെരുമ്പാവൂര്‍ ഗുരുകൃപ ഓഡിറ്റോറിയത്തില്‍ യോഗം നടന്നുകൊണ്ടിരിക്കെ അവിടെയത്തെിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തങ്ങളാണ് ശരിയായ പ്രവര്‍ത്തകരെന്നും തെരഞ്ഞെടുപ്പ് തങ്ങള്‍ നടത്തിക്കൊള്ളാമെന്നും പറഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. ബി.ജെ.പി പെരുമ്പാവൂര്‍ മണ്ഡലം ഭാരവാഹികളുടെ പൂര്‍ണമായ പട്ടിക പ്രഖ്യാപിക്കുന്നതിനായാണ് യോഗം ചേര്‍ന്നത്. ആര്.എസ്.എസ് -ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ രണ്ട് വര്‍ഷമായി പെരുമ്പാവൂരിലെ പാര്‍ട്ടി ഓഫിസ് അടച്ചിട്ടിരിക്കുകയാണ്. ആര്.എസ്.എസിന് താല്പര്യമില്ലാത്ത ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ.ആര്. രാജഗോപാല്‍, കെ.അജിത്കുമാര്‍ എന്നീ നേതാക്കളെ യോഗത്തില്‍ പങ്കെടുപ്പിച്ചതാണ് ആക്രമണത്തിന് കാരണമായത്. സ്റ്റേജില്‍ കയറി മൈക്ക് തട്ടിപ്പറിച്ച ആര്.എസ്.എസ് പ്രവര്‍ത്തകര്‍ യോഗം ഉദ്ഘാടകനായ ബി.ശിവന്‍കുട്ടിയെ മര്‍ദിച്ചു. മര്‍ദനം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പി.ജെ. തോമസിന് മര്‍ദനമേറ്റത്. യോഗത്തിനത്തെിയ വനിതകളെ പുറത്താക്കി വാതില്‍ പൂട്ടിയായിരുന്നു മര്‍ദനം. ഇതിനിടെ ഇരുവിഭാഗവും കസേരയെടുത്ത് കൂട്ടയടിയായി. ഷിബു രാജ്, സത്യപാല്‍, സി.പി. രാധാകൃഷ്ണന് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. എന്നാല്‍, ബി.ജെ.പി മണ്ഡലം ഭാരവാഹികള്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കിയതായും പറയുന്നു. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തത്തെിയതോടെയാണ് പ്രശ്നങ്ങള്‍ അവസാനിച്ചത്. ബി.ജെ.പി സംസ്ഥാന ഓര്‍ഗനൈസറെ അന്വേഷണത്തിനായി പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Next Story