Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.എസ്.എല്‍. ഫുട്ബാള്‍: ...

ഐ.എസ്.എല്‍. ഫുട്ബാള്‍: എറണാകുളം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

text_fields
bookmark_border
കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടക്കുന്ന ഐ.എസ്.എല്‍ ഫുട്ബാള്‍ മത്സരത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മത്സരം കാണാന്‍ വരുന്നവര്‍ക്കുളള പാര്‍ക്കിങ്: ആലുവ, കാക്കനാട് ഭാഗത്തുനിന്നും വരുന്നവര്‍ - ചെറിയ വാഹനങ്ങള്‍ പാലാരിവട്ടം റൗണ്ട്, തമ്മനം റോഡ് കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്‍െറ പിന്‍ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്‍റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവിടങ്ങളിലും. വലിയ വാഹനങ്ങള്‍; ഇടപ്പളളി-വൈറ്റില നാഷനല്‍ ഹൈവേയുടെ ഇരുവശങ്ങളിലും ഉള്ള സര്‍വിസ് റോഡുകളിലും, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗതതടസ്സം ഉണ്ടാക്കാത്തവിധം പാര്‍ക്കുചെയ്യണം. വൈറ്റില ഭാഗത്ത് നിന്നും വരുന്നവര്‍; ചെറിയ വാഹനങ്ങള്‍- എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും, സ്റ്റേഡിയത്തിന്‍െറ പിന്‍ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്‍റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുളള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലും. വൈപ്പിന്‍, ഹൈകോര്‍ട്ട് ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍; ചെറിയ വാഹനങ്ങള്‍- സ്റ്റേഡിയത്തിന് മുന്‍വശത്തുളള പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, സെന്‍റ് ആല്‍ബര്‍ട്സ് കോളജ് ഗ്രൗണ്ട്, എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണ്. പശ്ചിമ കൊച്ചി (മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി, തോപ്പുംപടി) ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍; ചെറിയ വാഹനങ്ങള്‍ - പള്ളിമുക്കില്‍ നിന്നും വലതു തിരിഞ്ഞു എസ്.എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും, സ്റ്റേഡിയത്തിന്‍െറ പിന്‍ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്‍റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ.എം.എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന്, പിറകിലുളള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലും. തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്‍.എച്ച് 47 ല്‍ വടക്ക് ഭാഗത്ത് നിന്നും വരുന്നവര്‍- വലിയ വാഹനങ്ങള്‍- ഇടപ്പള്ളി ബൈപാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ വാഹനങ്ങള്‍ വാര്‍ക്ക് ചെയ്യേണ്ടതാണ്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം എന്‍.എച്ച് 47ല്‍ തെക്ക് ഭാഗത്തുനിന്നും വരുന്നവര്‍- വലിയ വാഹനങ്ങള്‍ വൈറ്റില ജങ്ഷനില്‍ ആളുകളെ ഇറക്കി വാഹനങ്ങള്‍ നാഷനല്‍ ഹൈവേയുടെ ഇരുവശങ്ങളിലുള്ള സര്‍വിസ് റോഡുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇടുക്കി, കാക്കനാട്, മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്നവര്‍ - വലിയ വാഹനങ്ങള്‍- പാലാരിവട്ടം ബൈപാസ് ജങ്ഷനില്‍ ആളുകളെ ഇറക്കി വാഹനങ്ങള്‍ പാലാരിവട്ടം ബൈപാസ് ജങ്ഷന് സമീപം സര്‍വിസ് റോഡുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യണം. കര്‍ശന നിര്‍ദേശങ്ങള്‍- ഇടപ്പള്ളി ബൈപാസ് മുതല്‍ ഹൈകോര്‍ട്ട് ജങ്ഷന്‍ വരെ റോഡില്‍ സര്‍വിസ് ബസുകള്‍ ഒഴികെ മറ്റ് എല്ലാത്തരം വാഹനങ്ങള്‍ക്കും അന്നേ ദിവസം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും യാതൊരുവിധ വാഹനങ്ങളും ഈ റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതുമാണ്. സ്റ്റേഡിയത്തിന്‍െറ മെയിന്‍ ഗേറ്റ് മുതല്‍ സ്റ്റേഡിയം വരെയുള്ള റോഡിലും സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലും സ്റ്റേഡിയത്തിന് പിന്‍വശം മുതല്‍ കാരണക്കോടം വരെയുള്ള റോഡിലും ഒരു വിധത്തിലുമുള്ളവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല. സ്റ്റേഡിയത്തില്‍ പ്ളാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങള്‍, കറുത്തകൊടി, പടക്കങ്ങള്‍, ബീഡി, സിഗരറ്റ്, തീപ്പെട്ടി തുടങ്ങിയ യാതൊന്നും കൈവശം വെക്കാന്‍ അനുവദിക്കുന്നതല്ല. മദ്യപിച്ചോ മറ്റു ലഹരി ഉപയോഗിച്ചോ ആരെയും സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കുന്നതല്ല. ഗതാഗത ക്രമീകരണങ്ങള്‍ സിറ്റി പൊലീസിന്‍െറ ഫേസ് ബുക് ലിങ്കില്‍ ലഭ്യമാണ്. https://www.facebook.com/
Show Full Article
TAGS:
Next Story