Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2015 11:48 AM GMT Updated On
date_range 2015-10-04T17:18:50+05:30സ്മാര്‍ട്ട് സിറ്റി: കൊച്ചിയുടെ നിര്‍ദേശം തയാറായി
text_fieldsകൊച്ചി: കേന്ദ്രത്തിന്‍െറ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കൊച്ചി നഗരസഭയുടെ നിര്‍ദേശങ്ങള്‍ തയാറായി. ഇത് ഈ മാസം 10നകം ചീഫ്സെക്രട്ടറി മുഖേന കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് മേയര്‍ ടോണി ചമ്മണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച പദ്ധതികള്‍ സമര്‍പ്പിച്ച ആദ്യ 20 നഗരങ്ങളില്‍ ഉള്‍പ്പെടാനുള്ള ശ്രമമാണ് നടത്തിയത്. അതിന്‍െറ ഭാഗമായി വാര്‍ഡ് സഭകള്‍ വഴി കൂടുതല്‍ ജനപങ്കാളിത്തത്തോടെയാണ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്. വാണിജ്യ, വ്യവസായ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രതിനിധികള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ഡിസൈനേഴ്സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ടസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ബില്‍ഡേഴ്സ് അസോസിയേഷന്, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ ,റെസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ പ്രതിനിധികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും പ്രതിനിധികള്‍ തുടങ്ങി എല്ലാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും അഭിപ്രായങ്ങള്‍ എടുത്താണ് ഏകോപിപ്പിച്ചത്. നിര്‍ദേശങ്ങള്‍ തയാറക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചാണ് പ്രക്രിയ പൂര്‍ത്തിയാക്കിയത്. പശ്ചിമ കൊച്ചി മേഖലയുടെ പുനരുദ്ധാരണവും നവീകരണവും, ആധുനികവും വേഗതയാര്‍ന്നതുമായ ജലഗതാഗത സംവിധാനം, പശ്ചിമ കൊച്ചിയുടേയും എറണാകുളം ഡര്‍ബാര്‍ ഹാള്‍ മുതല്‍ ഹൈകോടതി വരെയുള്ള മേഖലയുടെ സമന്വയ വികസനം എന്നിവയാണ് നിര്‍ദേശങ്ങളില്‍ ചിലത്. സാമൂഹിക പുനരുദ്ധാരണത്തിനും വികസനത്തിനും ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിലുമാണ് പശ്ചിമ കൊച്ചി മേഖലയെ തെരഞ്ഞെടുത്തിരിക്കുന്നത്. ചേരികളുടെ നിര്‍മാര്‍ജനം, മട്ടാഞ്ചേരിയിലെയും ഫോര്ട്ടുകൊച്ചിയിലെയും പൊതുസ്ഥലങ്ങളുടെ സംരക്ഷണവും വികസനവും, കായല്‍ കടല്‍ തീരങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും, കനാലുകളുടെ പുനരുദ്ധാരണം, മട്ടാഞ്ചേരിതെരുവുകളുടെ പുനരുദ്ധാരണം കാല്‍നടക്കായി നെറ്റ് വര്‍ക്ക്, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം, മരങ്ങളുടെ സംരക്ഷണം ജങ്ഷനുകളുടെയും നടപ്പാതകളുടെയും നവീകരണം, ഗതാഗത സംവിധാനങ്ങളുടെ ആധുനികവത്കരണം, ഫൂട്ട്ഓവര്‍ ബ്രിഡ്ജുകള്‍, സൈക്ക്ള് ട്രാക്കുകള്‍ തുങ്ങിയ ആധുനിക നഗര സംവിധാനങ്ങള്‍ പശ്ചിമ കൊച്ചി ഭാഗത്തും എറണാകുളം മേഖലയിലും ഏര്‍പ്പെടുത്തും. നഗരത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സിറ്റിസ്മാര്ട്ട് സൊലൂഷന് കൂടി തയാറാക്കും. ഇതിന്‍െറ ഭാഗമായി ശക്തമായ ഇന്റലിജന്റ് സിറ്റിസണ്‍ സര്‍വിസസ് പ്ളാറ്റ്ഫോം ഉണ്ടാക്കുമെന്ന് മേയര്‍ പറഞ്ഞു.
Next Story