Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2015 11:48 AM GMT Updated On
date_range 2015-10-04T17:18:53+05:30ഇനി നീന്തിപ്പഠിക്കാം; കുഫോസ് സ്വിമ്മിങ് പൂള് തുറന്നു
text_fieldsകൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) അത്യാധുനിക സൗകര്യങ്ങളോടെയുള്ള നീന്തല്‍ക്കുളം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. നാലര ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ഓട്ടോമാറ്റിക് ജലശുദ്ധീകരണ സംവിധാനമുള്ള നീന്തല്‍ക്കുളമാണ് മന്ത്രി വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിനായി തുറന്നുകൊടുത്തത്. ഇന്റര്‍ കോളജ് മത്സരങ്ങള്‍ നടത്താനുള്ള സംവിധാനങ്ങളായ ജംപിങ് പാഡ്, അണ്ടര്‍ വാട്ടര്‍ ലൈറ്റിങ്, ഫ്ളോട്ടിങ് ലൈന്‍സ്, ലാഡര്‍ എന്നിവയും പൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ബാത്ത് റൂം, ടോയ്ലെറ്റ് സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ജലം ശുദ്ധീകരിക്കാന്‍ 30,000 ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന മൂന്ന് ബാലന്‍സിങ് ടാങ്കുകളും കുളത്തിനോടൊപ്പം ഒരുക്കിയിട്ടുണ്ട്. സര്‍വകലാശാലാ ഗ്രൗണ്ടിനോട് ചേര്‍ന്ന നീന്തല്‍ക്കുളം കുഫോസിന് കായികമേഖലയില്‍ വലിയ അവസരങ്ങള്‍ തുറന്നിടുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് പുറമെ, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും കുളത്തില്‍ നീന്തല്‍ പരിശീലനത്തിന് ഭാവിയില്‍ അവസരം നല്‍കും. പ്രത്യേക കോച്ചിങ് ക്യാമ്പുകളും ഹ്രസ്വകാല നീന്തല്‍ പരിശീലന കോഴ്സുകളും സര്‍വകലാശാലയില്‍ ആരംഭിക്കും. കുറഞ്ഞ വര്‍ഷംകൊണ്ട് വലിയ വളര്‍ച്ചയാണ് കുഫോസ് നേടിയത്. നബാര്‍ഡില്‍നിന്ന് 40 കോടി രൂപ കുഫോസിന് ലഭിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുഫോസ് ന്യൂസ് ലെറ്റര്‍ ചലഞ്ചറും മന്ത്രി പ്രകാശനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി, ഡൊമിനിക് പ്രസന്േറഷന് എം.എല്‍.എ, മരട് നഗരസഭാ ചെയര്മാന് അഡ്വ. ടി.കെ. ദേവരാജന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. പത്മകുമാര്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് എം.ജി. സത്യന്, തീരദേശ വികസന കോര്പറേഷന് ചീഫ് എന്‍ജിനീയര്‍ എം. രാജീവ്, ഡോ. എം.എസ്. രാജു, ഡോ. എസ്. സുരേഷ് കുമാര്‍, ഡോ. ഡെയ്സി സി. കാപ്പന്, രജിസ്ട്രാര്‍ ഡോ. വി. എം. വിക്ടര്‍ ജോര്‍ജ്, കെ.എം. ജോയ് എന്നിവര്‍ സംസാരിച്ചു. തീരദേശ വികസന കോര്‍പറേഷനാണ് നീന്തല്‍ക്കുളത്തിന്‍െറ നിര്‍മാണം നടത്തിയത്.
Next Story