Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2015 11:04 AM GMT Updated On
date_range 2015-10-02T16:34:20+05:30പുക പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ്; സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദേശം
text_fieldsകൊച്ചി: പുക പരിശോധന നടത്താതെ വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി തുടങ്ങി. പനമ്പിള്ളി നഗറിലെ പുക പരിശോധനകേന്ദ്രത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്കി പണം വാങ്ങുന്നതായി കണ്ടത്തെിയത്. സ്ഥാപനം അടച്ചുപൂട്ടാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്കി. പുക പരിശോധന കേന്ദ്രം എളമക്കരയിലേക്ക് മാറ്റാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥാപന ഉടമ അപേക്ഷ നല്‍കിയതിനത്തെുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനങ്ങളിലെ പുക പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടത്തെിയത്. സ്ഥാപന ഉടമയുടെ അപേക്ഷ പരിഗണിച്ച ആര്.ടി.ഒ കെ.എം. ഷാജി, മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ ബി. ഷഫീഖിനോട് സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില് കൃത്രിമം കാട്ടിയാണ് പുകപരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. സോഫ്റ്റ്വെയറില് പുകയുടെ റീഡിങ് മാന്വലായി അടിച്ചുചേര്ത്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഡീസല്‍ മോക് ടെസ്റ്റ് മെഷീനും പ്യുവര്ഗ്യാസ് അനലൈസര്‍ മെഷീനുമാണ് പുക പരിശോധനക്ക് ഉപയോഗിക്കുന്നത്. ഇവ രണ്ടും പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്കി വന്‍തുകയാണ് ഈടാക്കിയിരുന്നത്. ക്രമക്കേട് കണ്ടത്തെിയതിനത്തെുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് നിര്‍ദേശം നല്കി മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ പോയതിന് പിന്നാലെ എത്തിയ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്കി. വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ തിരിച്ചത്തെിയതിനത്തെുടര്ന്ന് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ മാറി നിന്ന് വീക്ഷിക്കുകയായിരുന്നു. ക്രമക്കേടുകള്‍ സംബന്ധിച്ച് വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ ആര്.ടി.ഒക്ക് റിപ്പോര്‍ട്ട് നല്കി. ഓട്ടോമോട്ടീവ് അസോസിയേഷന് അംഗീകാരമുള്ള മെഷീനുകള്‍ പുക പരിശോധിക്കാന്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, ഇതൊന്നും പാലിക്കാതെയാണ് മിക്ക പുക പരിശോധനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആലുവയില്‍ അംഗീകൃത മെഷീനുകള്‍ ഉപയോഗിക്കാതെ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്കിയ അഞ്ച് പുക പരിശോധനകേന്ദ്രങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അടച്ചുപൂട്ടിയിരുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന പുക പരിശോധനകേന്ദ്രത്തിലും മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു.
Next Story