Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2015 10:00 AM GMT Updated On
date_range 2015-10-01T15:30:33+05:30ജില്ലയില്‍ വോട്ടര്‍മാര്‍ 23,62,893
text_fieldsകൊച്ചി: ഇക്കുറി ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 23,62,893 ആണ്. 12,02,082 വനിതകളും 11,60,793 പുരുഷന്മാരും. ഭിന്നലിംഗത്തില്‍പെട്ട 18 വോട്ടര്‍മാര്‍ കൂടിയുണ്ട്. സംസ്ഥാനത്ത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളതും ജില്ലയിലാണ്. വോട്ടര്‍പ്പട്ടികയില്‍ ഇനിയും ചില തിരുത്തലുകള്‍ വരാമെന്നതിനാല്‍ അന്തിമകണക്കില്‍ ചെറിയ മാറ്റമുണ്ടാകും. അതേസമയം, 2010ല്‍ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ആകെ വോട്ടര്‍മാര്‍ 23,15,420. ഇതില്‍ 79.9 ശതമാനം, അതായത് 18,50,131 പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 978 ഗ്രാമപഞ്ചായത്തുകളിലായി 16,680 വാര്‍ഡുകളാണുണ്ടായിരുന്നത്. ഇക്കുറി ചില ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളായി. ഇതോടെ, ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 941 ആയി കുറഞ്ഞു. വാര്‍ഡുകളുടെ എണ്ണം 15,962 ആയും കുറഞ്ഞു. കൊച്ചി നഗരസഭയില്‍ 74 ഡിവിഷനും ജില്ലാ പഞ്ചായത്തില്‍ 26 ഡിവിഷനുമാണുള്ളത്. ത്രിതല പഞ്ചായത്ത്തലത്തില്‍ ജില്ലയില്‍ 1549 വാര്‍ഡുകളാണുള്ളത്. നഗരസഭകളിലായി 429ഉം കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനില്‍ 74ഉം ഉള്‍പ്പെടെ ജില്ലയില്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ആകെ വാര്‍ഡുകളുടെ എണ്ണം 2052 ആകും. ജില്ലയില്‍ ഇക്കുറി 82 ഗ്രാമപഞ്ചായത്തുകളിലായി 1338 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തവണയിത് യഥാക്രമം 84ഉം 1369ഉം ആയിരുന്നു. ഗ്രാമപഞ്ചായത്തുകളായിരുന്ന പിറവം, കൂത്താട്ടുകുളം എന്നിവ പുനര്‍വിഭജനത്തോടെ നഗരസഭകളായതാണ് ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തില്‍ വന്ന കുറവിന് കാരണം.ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 നഗരസഭകളുണ്ടായിരുന്നത് ഇക്കുറി 13 ആയി. കഴിഞ്ഞതവണ 369 വാര്‍ഡുകളാണുണ്ടായിരുന്നത്. ഇക്കുറിയത് 429 ആയി വര്‍ധിച്ചു. പുതുതായി രൂപവത്കരിച്ച കൂത്താട്ടുകുളം നഗരസഭയില്‍ 28ഉം പിറവത്ത് 32ഉം വാര്‍ഡുകളാണുള്ളത്. നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുള്ളത് തൃപ്പൂണിത്തുറയിലും (49) കുറവുള്ളത് ആലുവയിലുമാണ് (26). അങ്കമാലിയില്‍ 30 വാര്‍ഡുണ്ട്. ഏലൂര്‍, കോതമംഗലം നഗരസഭകളില്‍ 31 വീതം വാര്‍ഡുകളാണുള്ളത്. കളമശ്ശേരിയില്‍ 42 വാര്‍ഡുകളുണ്ട്. മരട് 33ഉം, മൂവാറ്റുപുഴയില്‍ 28ഉം വടക്കന്‍ പറവൂരില്‍ 29ഉം പെരുമ്പാവൂരില്‍ 27ഉം തൃക്കാക്കരയില്‍ 43ഉം വാര്‍ഡുണ്ട്.കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേതുപോലെ ബ്ളോക് പഞ്ചായത്തുകളുടെയും വാര്‍ഡുകളുടെയും എണ്ണത്തില്‍ മാറ്റമില്ല. 14 ബ്ളോക് പഞ്ചായത്തുകളിലായി 185 വാര്‍ഡുകളാണുള്ളത്. ഏറ്റവും കൂടുതല്‍ വാര്‍ഡുള്ളത് വാഴക്കുളം ബ്ളോക് പഞ്ചായത്തിലാണ്. ഇവിടെ 15 വാര്ഡുള്ളപ്പോള് കോതമംഗലത്ത് 14 വാര്‍ഡുണ്ട്. മറ്റ് 12 ബ്ളോക്കുകളായ ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, കൂവപ്പടി, മുളന്തുരുത്തി, മൂവാറ്റുപുഴ, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പറവൂര്‍, വടവുകോട്, വൈപ്പിന്‍ ബ്ളോക്കുകളിലെല്ലാം 13 വീതം വാര്‍ഡാണുള്ളത്.
Next Story