Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരാട്ടുപള്ളിക്കര...

കരാട്ടുപള്ളിക്കര ഗ്രാമത്തെ നടുക്കി ഇരട്ടക്കൊലപാതകം

text_fields
bookmark_border
പെരുമ്പാവൂര്‍: മാതാപിതാക്കളെ മകന്‍ വെട്ടിക്കൊന്നെന്ന വാര്‍ത്ത നടുക്കത്തോടെയാണ് ഒന്നാംമൈലിലെ കരാട്ടുപള്ളിക്കര ഗ്രാമം കേട്ടത്. ഇടക്കിടെ വിനോദയാത്രക്ക് പോയിരുന്ന ഷൈന്‍ ബുധനാഴ്ചയും യാത്രക്കുവേണ്ടി അമ്മയോട് പണം ആവശ്യപ്പെട്ടു. അമ്മ പണം നല്‍കാത്തതിലും അച്ഛന്‍ അമ്മയുടെ പക്ഷം ചേര്‍ന്ന് സംസാരിച്ചതിനുമാണ് ഷൈന്‍ രണ്ടുപേരെയും ദാരുണമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം അച്ഛന്‍െറ കഴുത്തിന് വെട്ടുകയായിരുന്നു. ഇതുകണ്ട് പ്രാണരക്ഷാര്‍ഥം ഓടിയ മാതാവ് തിലോത്തമയെ പിറകെ ചെന്ന് വാക്കത്തി കൊണ്ട് തുരുതുരാ വെട്ടി. തിലോത്തമ മരിച്ചുവീണത് വീടിന് 50 മീറ്റര്‍ ദൂരത്തെ പെട്ടിക്കടയുടെ മുന്നിലായിരുന്നു. കടയിലുണ്ടായിരുന്ന സ്ത്രീ അക്രമം കണ്ട് കടയടച്ച് ഓടി. 22 വര്‍ഷമായി മാനസികരോഗത്തിന് ചികിത്സയിലായിരുന്ന പ്രതി മാതാപിതാക്കളെ കൊലപ്പടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയുടെ പോക്കറ്റില്‍നിന്ന് മാനസികരോഗത്തിനും രക്തസമ്മര്‍ദത്തിനും കഴിക്കുന്ന ഗുളികകളും ഒരു പൊതി ബീഡിയും ഡ്രൈവിങ് ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് കണ്ടെടുത്തു. ബംഗളൂരുവില്‍ ഓട്ടോ മെക്കാനിക്കിന് പഠിച്ച ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നു. പ്രദേശത്തെ ചില കൂട്ടുകാരുമൊത്ത് ഇപ്പോഴും ഇത് ഉപയോഗിച്ചിരുന്നതായി പറയുന്നു. റിട്ട. അധ്യാപികയായ തിലോത്തമ ബുധനാഴ്ച ട്രഷറിയില്‍നിന്ന് പെന്‍ഷന്‍ വാങ്ങി വന്ന വിവരം അറിഞ്ഞാണ് ഷൈന്‍ വീട്ടില്‍ പണം ചോദിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്.
Show Full Article
TAGS:
Next Story