Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2015 12:48 PM GMT Updated On
date_range 8 Dec 2015 12:48 PM GMTമുളവുകാട്ട് സര്‍വിസ് റോഡ് ആയില്ല; സമരക്കാര്‍ക്കെതിരെ കേസെടുത്തു
text_fieldsbookmark_border
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ മുളവുകാട് പ്രദേശത്ത് റോഡ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസ്. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് മുളവുകാട് പൊലീസ് കേസെടുത്തത്. മുളവുകാട് ജനകീയ വികസന സമിതി കണ്‍വീനര്‍ എം.എഫ്. സഹദ്, ജോയന്റ് കണ്‍വീനര്‍ എബി എബ്രഹാം, ഭാരവാഹികളായ സി.എ. സുഗതന്, ഉണ്ണികൃഷ്ണന്, ഷൈല ഗോപന്, നളിനാക്ഷി എന്നിവരാണിത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടീസ് ലഭിച്ചത്. മൂന്നരവര്‍ഷത്തിലേറെയായി സര്‍വിസ് റോഡ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മുളവുകാട് ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരുകയാണ്. എന്നാല്‍, സര്‍വിസ് റോഡ് നിര്‍മാണം ഇതുവരെ ആരംഭിച്ചില്ല. നിരവധി പ്രക്ഷോഭങ്ങള്‍ ഇതിന്‍െറ ഭാഗമായി നടന്നു. എസ്. ശര്‍മ എം.എല്‍.എയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ഉള്‍പ്പെടെ നടന്നു. കളമശ്ശേരി മുതല്‍ മൂലമ്പിള്ളിവരെ കണ്ടെയ്നര്‍ റോഡില്‍ എല്ലാ ഭാഗങ്ങളിലും സര്‍വിസ് റോഡ് ഉണ്ടെന്നിരിക്കെ മുളവുകാട്ട് സര്‍വിസ് റോഡ് നിര്‍മിക്കാന്‍ എന്‍.എച്ച്.എ.ഐ ഇതുവരെ തയാറായിട്ടില്ല. ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുന്നതല്ലാതെ തീരുമാനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ളെന്നാണ് പരാതി. നവംബര്‍ 24ന് സര്‍വിസ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിളിച്ച യോഗം നടന്നില്ല. മുളവുകാട് നിവാസികളുടെ പ്രക്ഷോഭത്തത്തെുടര്‍ന്ന് ടോള്‍ പ്ളാസ നിര്‍മാണവും ടോള്‍ പിരിവും അനിശ്ചിതമായി മുടങ്ങി. ഭൂമാഫിയയുടെ നേതൃത്വത്തില്‍ സര്‍വിസ് റോഡ് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്ന് ജനകീയ വികസന സമിതി ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story