Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2015 12:48 PM GMT Updated On
date_range 8 Dec 2015 12:48 PM GMTസ്വകാര്യ ബസ് മറിഞ്ഞ് 29 പേര്‍ക്ക് പരിക്ക്
text_fieldsbookmark_border
മട്ടാഞ്ചേരി: സ്വകാര്യ ബസ് മറിഞ്ഞ് 29 പേര്‍ക്ക് പരിക്ക്. കൊച്ചി തുറമുഖത്തെ പോര്‍ട്ട് വര്‍ക്ക്ഷോപ്പ് ബസ് സ്റ്റോപ്പിന് സമീപം തിങ്കളാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഫോര്‍ട്ട്കൊച്ചി- ഐലന്‍ഡ് റൂട്ടില്‍ ഓടുന്ന മൂകാംബിക ബസ് ആണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സ്ഥലം കൊടുക്കുന്നതിനിടെ ബസ് റോഡിന് സൈഡിലേക്ക് നീങ്ങി കേബ്ള്‍ കുഴിയില്‍ വീണു. കുഴിയില്‍ ചാടിയതോടെ നിയന്ത്രണം തെറ്റിയ ബസ് അടുത്തുള്ള സ്വകാര്യ കമ്പനിയുടെ ഇന്ധന സംഭരണ ടാങ്കുകള്‍ സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിന്‍െറ മതില് തകര്‍ത്ത് മറിയുകയായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. തല നാരിഴക്കാണ് വന്‍ദുരന്തം ഒഴിവായത്. സംഭവസ്ഥലത്തുനിന്ന് മുപ്പത് മീറ്റര്‍ അകലെയാണ് അമോണിയ സംഭരണ ടാങ്കുകള്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ഥികളടക്കം 29 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഓടിക്കൂടിയ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലാക്കി. ഗുരുതര പരിക്കേറ്റവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ ഹാര്‍ബര്‍ പൊലീസും ട്രാഫിക് പൊലീസും കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story