Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2015 10:50 AM GMT Updated On
date_range 2015-12-07T16:20:33+05:30നേര്യമംഗലം നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്; പ്രശ്ന പരിഹാരം അകലെ
text_fieldsകോതമംഗലം: നേര്യമംഗലത്ത് ആദിവാസി വികസന മിഷന്‍െറ സ്ഥലത്ത് കുടില്‍കെട്ടി സമരം ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിവരുന്ന നിരാഹാര സമരം തിങ്കളാഴ്ച ഏഴാം ദിവസത്തിലേക്ക് കടക്കുന്നു. നിരാഹാരം കിടക്കുന്ന കെ. സോമനും എ.എന്‍.ബാബുവും ഏറെ ക്ഷീണിതരാണ്. സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് പട്ടയം നല്‍കാതിരിക്കാനും സമരത്തെ അവഗണിക്കാനുമുള്ള നീക്കമാണ് നടന്നുവരുന്നത്. 57 കുടുംബങ്ങളാണ് നിലവില്‍ കുടില്‍ കെട്ടി കഴിയുന്നത്. ഇവരില്‍ കോതമംഗലം താലൂക്കില്‍ പെട്ട 44 കുടുംബങ്ങള്‍ക്കെങ്കിലും പട്ടയം അനുവദിക്കണമെന്ന് സമരസമിതി ചര്‍ച്ചക്കത്തെിയ ട്രൈബല്‍ ഓഫീസറെ അറിയിക്കുകയും ചെയ്തു. ട്രൈബല്‍ ഓഫിസര്‍ സമരക്കാരുടെ തീരുമാനം സംബന്ധിച്ച് കലക്ടറെ അറിയിച്ചു. പട്ടയം അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കണ്‍വീനറായ സമിതി നിര്‍ദേശിച്ചാല്‍ മാത്രമേ പട്ടയം അനുവദിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി. പുതിയ ഭരണസമിതി ഉപസമിതികള്‍ പുന$ക്രമീകരിക്കാത്തതിനാല്‍ പ്രശ്നം നീണ്ടുപോകാനാണ് സാധ്യത. ഇതിനിടെ വികലാംഗരായ മൂന്നുപേര്‍ക്ക് പട്ടയം അനുവദിച്ച് സമരം ഒത്തുതീര്‍ക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ആദിവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് സമരസഹായ സമിതി രൂപവത്കരിക്കുകയും വില്ളേജോഫിസ് ഉപരോധം അടക്കമുള്ള സമരങ്ങള്‍ തിങ്കളാഴ്ച ആരംഭിക്കുമെന്നും അറിയുന്നു. കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് സവിത ചെയര്‍മാനും ടി.പി. രാമന്‍ കണ്‍വീനറുമായാണ് സമരസഹായ സമിതി രൂപവത്കരിച്ചിരിക്കുന്നത്. നിരാഹാരമനുഷ്ഠിക്കുന്ന സോമനെയും ബാബുവിനെയും ശനിയാഴ്ച ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ആരോഗ്യനില മോശമായി വരുകയാണെന്ന് നിര്‍ദേശിച്ചെങ്കിലും സമരത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പട്ടയം ലഭിക്കാതെ സമരം അവസാനിപ്പിക്കുകയില്ളെന്നും ഇരുവരും അറിയിച്ചു.
Next Story