Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2015 9:35 AM GMT Updated On
date_range 1 Dec 2015 9:35 AM GMTവാതക പൈപ്പ്ലൈനിനെതിരെ സമരം ശക്തം
text_fieldsbookmark_border
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തില്‍ വാതക പൈപ്പ് ലൈനിനെതിരെ സമരം ശക്തമാകുന്നു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിനെതിരെയാണ് നാട്ടുകാര്‍ സമരരംഗത്തിറങ്ങിയിരിക്കുന്നത്. ഇരുമ്പനത്തെ ഭാരത് പെട്രോളിയം കോര്പറേഷന് വക റിഫൈനറിയില്‍നിന്ന് ഉദയംപേരൂരിലേക്കും തമിഴ്നാട്ടിലെ സേലത്തേക്കും പാചകവാതകം കൊണ്ടുപോകുന്നതിനാണ് പൈപ്പ്ലൈനുകള് സ്ഥാപിക്കുന്നത്. വാഴക്കുളം പഞ്ചായത്തിലെ 25ഓളം പേര്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ചുകഴിഞ്ഞു. ജനവാസമേഖലകളിലൂടെ അപകടകരമായ രീതിയില്‍ പൈപ്പ്ലൈന് കൊണ്ടുപോകുന്നതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിരിക്കുകയാണ്. പൈപ്പ്ലൈന് കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുത്ത് നിസ്സാര തുക നല്കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. വാഴക്കുളം പഞ്ചായത്തില്‍ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചിട്ടില്ളെന്നാണ് ആക്ഷന്‍ കൗണ്‍സിലിന് ലഭിച്ച വിവരം. സ്ഥലമുടമകളുടെ സമ്മതപത്രമോ ശരിയായ രീതിയിലെ സര്‍വേയോ നടത്തിയിട്ടില്ല. പെട്രോനെറ്റ് കമ്പനി ഗൂഗ്ള്‍ മാപിന്െറ സഹായത്തോടെയാണ് സര്‍വേ നടത്തിയത്. സാധാരണ പൈപ്പ്ലൈന് കടന്നുപോകുന്ന പ്രദേശത്തെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാതെ ഉടമസ്ഥാവകാശം അതതുവ്യക്തികള്ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ആധാര വിലയുടെ 10 ശതമാനം നഷ്ടപരിഹാരമായി നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഈ ഭൂമിയില്‍ വൃക്ഷങ്ങള്‍ നടാനോ വീട് നിര്‍മിക്കാനോ മറിച്ച് വില്പനക്കോ സാധിക്കില്ല. മണ്ണിലുണ്ടാകുന്ന ചെറിയ മാറ്റം പോലും വാതക പൈപ്പ്ലൈനുകള്‍ക്ക് ഭീഷണിയാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസര്‍ക്കാറിന്‍െറ പെട്രോള്‍ മിനറല്‍ ആക്ട് പ്രകാരം കൃഷിസ്ഥലങ്ങള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവയിലൂടെ ഇത്തരം പൈപ്പുകള്‍ സ്ഥാപിക്കാന്‍ പാടില്ളെന്ന വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തിയാണ് വാഴക്കുളം പഞ്ചായത്തില്‍ ഇത് സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നതെന്നും സമരം ശക്തമാക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story