Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫയര്‍ഫോഴ്സിന്‍െറ...

ഫയര്‍ഫോഴ്സിന്‍െറ സേവനം നീന്തല്‍ പരിശീലനത്തിനും

text_fields
bookmark_border
മൂവാറ്റുപുഴ: കേരള ഫയര്‍ഫോഴ്സിന്‍െറ സേവനം പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിപുലമായ പദ്ധതി തയാറാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നീന്തല്‍ വശമില്ലാത്തതിനാല്‍ നമ്മുടെ നിരവധി കുട്ടികള്‍ ജലാശയങ്ങളില്‍ അപകടപ്പെടുന്ന വാര്‍ത്ത ഏറെ ദു$ഖകരമാണ്. മുന്‍കാലങ്ങളിലേതുപോലെ നീന്തല്‍ പഠിക്കാന്‍ സൗകര്യപ്രദമായ ജലാശയങ്ങള്‍ നാട്ടിന്‍പ്രദേശത്തുനിന്ന് അപ്രത്യക്ഷമായത് വഴി പുതുതലമുറയിലെ ഭൂരിപക്ഷം പേര്‍ക്കും നീന്തല്‍ വശമില്ളെന്ന സത്യം കണ്ടില്ളെന്ന് നടിക്കാന്‍ കഴിയില്ളെന്നും ചെന്നിത്തല പറഞ്ഞു. ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി മൂവാറ്റുപുഴ വാളകം പഞ്ചായത്തില്‍ കുന്നക്കാല്‍ സി.ടി.സി ഓലിക്കോട്ടുചിറ നവീകരിച്ച് ആധുനിക സൗകര്യങ്ങളോടെ തയാറാക്കിയ നീന്തല്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ജോസഫ് വാഴക്കന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അസീസ് പാണ്ട്യാരപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്‍റ് ഒ.വി. ബാബു, കെ.കെ. അബ്ദുല്‍ റഷീദ്, സാബു പി. വാഴയില്‍, കെ.എം. സലീം, ബബിത് റോയി, വിത്സണ്‍ കെ. ജോണ്‍, സോഫിയ ബീവി, ഇ.എസ്. ജെസി, സാറാമ്മ ജോണ്‍, ജിജി ബാബു, ലിസി സാബു, സി.വൈ. ജോളിമോന്‍, രജിത സുധാകരന്‍, വി.കെ. ജോസ്, ടി.കെ. ഷിജു, വി.വി. ഉതുപ്പ്, സിജു പി. നായര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story