Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബദിയടുക്കയില്‍ വീട്...

ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് 80 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നു

text_fields
bookmark_border
ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് 80 പവന്‍  സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നു
cancel
camera_alt????????? ??????? ????? ????????????????????

ബ​ദി​യ​ടു​ക്ക: ബ​ദി​യ​ടു​ക്ക​യി​ല്‍ ഫാ​ന്‍സി ക​ട​യു​ട​മ​യു​ടെ പൂ​ട്ടി​യി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് 80 പ​വ​ന്‍ സ്വ​ര്‍ണ​വും ര​ണ്ടു​ല​ക്ഷം രൂ​പ​യും കൊ​ള്ള​യ​ടി​ച്ചു. ബ​ദി​യ​ടു​ക്ക ടൗ​ണി​ല്‍ അ​ക്ഷ​യ ഫാ​ന്‍സി ക​ട ന​ട​ത്തു​ന്ന ശ്രീ​നി​വാ​സ റാ​വു​വി​​െൻറ വീ​ട്ടി​ലാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന​ത്. ബ​ദി​യ​ടു​ക്ക ടൗ​ണി​ന​ടു​ത്താ​ണ് ശ്രീ​നി​വാ​സ​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ടു​പൂ​ട്ടി ശ്രീ​നി​വാ​സ കു​ടും​ബ​സ​മേ​തം കൊ​ല്‍ക്ക​ത്ത​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. വീ​ട്ടു​പ​റ​മ്പി​ലെ കൃ​ഷി​ക്ക് വെ​ള്ള​മൊ​ഴി​ക്കാ​നാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ത്തി​യ അ​യ​ല്‍വാ​സി വീ​ടി​​െൻറ മു​ന്‍വ​ശ​ത്തെ വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു.

അ​യ​ല്‍വാ​സി ബ​ന്ധു​വി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ള്‍ അ​ല​മാ​ര കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട​താ​യും ക​ണ്ടെ​ത്തി. വി​വ​രം ശ്രീ​നി​വാ​സ​യെ ഫോ​ണി​ല്‍ വി​ളി​ച്ച​റി​യി​ച്ചു. 80 പ​വ​ന്‍ സ്വ​ര്‍ണ​വും ര​ണ്ടു​ല​ക്ഷം രൂ​പ​യും അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും ഈ ​മു​ത​ലു​ക​ള്‍ അ​വി​ടെ ഉ​ണ്ടോ​യെ​ന്ന് നോ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​യ​ല്‍വാ​സി​ക്ക് ല​ഭി​ച്ച നി​ർ​ദേ​ശം. ഇ​ത​നു​സ​രി​ച്ച് അ​ല​മാ​ര​യി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ സ്വ​ര്‍ണ​വും പ​ണ​വും കാ​ണാ​നി​ല്ലെ​ന്നു വ്യ​ക്​​ത​മാ​കു​ക​യാ​യി​രു​ന്നു. ശ്രീ​നി​വാ​സ റാ​വു കൊ​ല്‍ക്ക​ത്ത​യി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സ്​​ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story