Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജനറൽ ആശുപത്രി റോഡ്...

ജനറൽ ആശുപത്രി റോഡ് തകരുന്നു; പൊടിശല്യം രൂക്ഷം

text_fields
bookmark_border
ജനറൽ ആശുപത്രി റോഡ് തകരുന്നു; പൊടിശല്യം രൂക്ഷം
cancel
camera_alt???? ??????????????????? ??????????? ?????? ?????? ????? ??????

കാ​സ​ർ​കോ​ട്: എം.​എ​ൽ.​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡ് ത​ക​ർ​ച്ച​യി​ലേ​ക്ക്. പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​യി. 2019 ഒ​ക്ടോ​ബ​റി​ലാ​ണ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യ റോ​ഡ് ഏ​റെ നാ​ള​ത്തെ മു​റ​വി​ളി​ക്ക് ശേ​ഷം കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്. ആ​ശു​പ​ത്രി​യു​ടെ ക​വാ​ടം മു​ത​ൽ ആ​ശു​പ​ത്രി പ​രി​സ​രം വ​രെ 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്​ കോ​ൺ​ക്രീ​റ്റ് ചെ​യ്​​ത​ത്. ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു.

റോ​ഡി​ന് മു​ക​ളി​ൽ വി​ത​റി​യ ജി​ല്ലി പൊ​ടി​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും പ്ര​വൃ​ത്തി ക​ഴി​ഞ്ഞ് ര​ണ്ട് മാ​സം പി​ന്നി​ടു​മ്പോ​ഴും റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ പൊ​ടി​ശ​ല്യം ഉ​ണ്ടാ​വു​ന്നു. ഇ​ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്കും വ​ലി​യ ദു​രി​ത​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. വാ​യും മൂ​ക്കും പൊ​ത്തി വേ​ണം പോ​കാ​ൻ. കു​ടാ​തെ പ​ല സ്ഥ​ല​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ്​ ഇ​ള​കി​ത്തു​ട​ങ്ങി. ജോ​ലി ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ പ​ല​രും ക്ര​മ​ക്കേ​ട്​​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു​വെ​ങ്കി​ലും അ​ധി​കൃ​ത​ർ മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ലെ​ന്നും പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story