കാസർകോട്: പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ മാർജിൻ ഫ്രീ മാർക്കറ്റിലെ ഗോഡൗണിൽ നിന്ന് കവർന്ന സാധനങ്ങൾ വാങ്ങിയ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഡ്ലു വിവേകാനന്ദ നഗറിലെ വിട്ടൽ ഗെട്ടിയെയാണ് (43) അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മാർജിൻ ഫ്രീ മാർക്കറ്റിലെ രണ്ട് ജീവനക്കാരടക്കം മൂന്നുപേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കവർച്ച ചെയ്യുന്ന സാധനങ്ങൾ വിട്ടൽ ഗെട്ടിയുടെ കടയിലേക്ക് വിലകുറച്ച് നൽകുകയാണെന്ന് മൊഴി നൽകിയത്.
തുടർന്ന് കടയിലെത്തി പൊലീസ് പരിശോധിച്ചപ്പോൾ, കവർച്ച ചെയ്ത സാധനങ്ങൾ പിടികൂടുകയായിരുന്നു. പിന്നാലെ ഉടമയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു.