ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ; പ്രതിരോധ സമിതി നേതൃത്വത്തിൽ സർവകക്ഷി യോഗം

  • പിലിക്കോട്​ പഞ്ചായത്ത്​ ഓഫിസിലേക്ക്​ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും

11:06 AM
26/11/2019
ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ നിർമാണത്തിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷി യോഗം ഭാസ്കരൻ വെള്ളൂർ ഉദ്‌ഘാടനം ചെയ്യുന്നു

ചെ​റു​വ​ത്തൂ​ർ: ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ അ​വ​ഗ​ണി​ച്ച്​ ക​ര​പ്പാ​ത്ത് പ്ര​ദേ​ശ​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​ക്കു​ന്നു. ഇ​തി​ന് മു​ന്നോ​ടി​യാ​യി ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ത്തി. സ്വ​കാ​ര്യ ക​മ്പ​നി​ക്കാ​യി ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശം തി​ര​ഞ്ഞെ​ടു​ത്തു ട​വ​ർ നി​ർ​മി​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധം പി​ലി​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ഇ​ത് ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​വാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് യോ​ഗ​ത്തി​ൽ രൂ​പം ന​ൽ​കി. ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​പ്പാ​ത്ത്, ക​ണ്ണ​ങ്കൈ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ കൈ​ക്കു​ഞ്ഞു​ങ്ങ​ളെ എ​ടു​ത്ത സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച്​ പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. 

ഇ​തി​ന് മു​മ്പാ​യി ജ​ന​കീ​യ ക​ൺ​വെ​ൻ​ഷ​ൻ, പി​ലി​ക്കോ​ട് വേ​ങ്ങ​ക്കോ​ട്ട് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ കൂ​റ്റ​ൻ അ​ര​യാ​ലി​ൻ മു​ക​ളി​ൽ കൂ​ടു​കൂ​ട്ടി​യ വെ​ള്ള​വ​യ​റ​ൻ ക​ട​ൽ പ​രു​ന്തി​​െൻറ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ചി​ത്ര​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കു​ന്ന കൂ​ട്ടാ​യ്മ തു​ട​ങ്ങി​യ​വ ന​ട​ത്താ​നും ക​ര​പ്പാ​ത്ത് ട​വ​ർ നി​ർ​മാ​ണം ല​ക്ഷ്യ​മി​ട്ട സ്ഥ​ല​ത്തു ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഭാ​സ്ക​ര​ൻ വെ​ള്ളൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​വി. രാ​ജേ​ഷ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. രാ​മ​ച​ന്ദ്ര​ൻ, കെ.​വി. ദാ​മോ​ദ​ര​ൻ, മ​ധു​മോ​ഹ​ൻ വ​യ​ലി​ൽ, പി.​കെ. വി​ന​യ​കു​മാ​ർ, കെ.​കെ. മോ​ഹ​ന​ൻ, ഒ.​കെ. നാ​രാ​യ​ണി, എ​ൻ. ദാ​മോ​ദ​ര​ൻ, യു. ​പ​വി​ത്ര​ൻ പ​ണി​ക്ക​ർ, എം.​കെ. രാ​ജേ​ഷ്, കെ. ​നാ​രാ​യ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Loading...
COMMENTS