ഡ്രഡ്​ജിങ്ങിന്​ സ്ഥാപിച്ച മരത്തടയില്‍ ബോട്ടിടിച്ചു

10:13 AM
22/11/2019
മരത്തടിയില്‍ തട്ടി കേടുപാട് പറ്റിയ ബോട്ടില്‍ വെള്ളം കയറിയനിലയില്‍

ചെ​റു​വ​ത്തൂ​ര്‍: ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി മ​ട​ക്ക​ര ഹാ​ര്‍ബ​റി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ഡ്ര​ഡ്​​ജി​ങ്ങി​നാ​യി സ്ഥാ​പി​ച്ച മ​ര​ത്ത​ടി​യി​ല്‍ ഇ​ടി​ച്ച് ബോ​ട്ട് അ​പ​ക​ട​ത്തി​ല്‍പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ബോ​ട്ട് ഹാ​ര്‍ബ​റി​ലെ​ത്തു​മ്പോ​ഴേ​ക്കും പൂ​ര്‍ണ​മാ​യും വെ​ള്ളം ക​യ​റി. തു​ട​ർ​ന്ന്​ മോ​ട്ടോ​ര്‍ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പു​ചെ​യ്ത് ക​ള​ഞ്ഞു. ഹാ​ര്‍ബ​റി​ലേ​ക്ക് വ​രു​ന്ന ബോ​ട്ട് ചാ​ന​ലി​ല്‍ പ്ര​ള​യ​സ​മ​യ​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ല്‍ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ളും തൊ​ളി​ലാ​ളി​ക​ളും നേ​ര​ത്തേ​ത​ന്നെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ണ​ൽ നീ​ക്കം ചെ​യ്യാ​ന്‍ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് ഹാ​ര്‍ബ​ര്‍ എ​ന്‍ജി​നീ​യ​റി​ങ് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​ന​ല്‍കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ന​ട​പ​ടി​ക​ള്‍ എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നാ​ണ് ബോ​ട്ട് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. മ​ണ​ല്‍ നീ​ക്കം ചെ​യ്യാ​നാ​യി ചാ​ന​ലി​നോ​ട് ചേ​ര്‍ന്ന് വ​ലി​യ ത​ടി​ക്ക​ഷ​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​തി​ല്‍ ത​ട്ടി​യാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തെ​ന്നു​മാ​ണ് ബോ​ട്ട് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്ന​ത്. ചാ​ന​ലി​ലെ മ​ണ​ല്‍ നീ​ക്കാ​ന്‍ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​
വ​ശ്യം.

Loading...
COMMENTS