കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് വിണ്ടുകീറി

  • ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു

10:01 AM
25/10/2019
ആനമഞ്ഞൾ^ചുള്ളി റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് വീണ്ടുകീറിയ നിലയിൽ

വെ​ള്ള​രി​ക്കു​ണ്ട്: പാ​ത്തി​ക്ക​ര ആ​ന​മ​ഞ്ഞ​ൾ-​ചു​ള്ളി റോ​ഡി​ൽ മാ​ലോം കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി റോ​ഡ് വീ​ണ്ടു​കീ​റി. ട്ര​യ​ലാ​യി വെ​ള്ളം പ​മ്പ് ചെ​യ്യു​മ്പോ​ഴാ​ണ്​ പൈ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.  കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ​ണി​യാ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്. എ​ന്നാ​ൽ, ഇ​തു​വ​രെ​യും ഇ​തി​​െൻറ ഉ​ദ്ഘാ​ട​നം ന​ട​ന്നി​ട്ടി​ല്ല.
ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​തി​നു​മു​മ്പും പ​ല സ്ഥ​ല​ങ്ങ​ളി​ൽ ഇ​തു​പോ​ലെ പൈ​പ്പു​ക​ൾ പൊ​ട്ടി​യി​രു​ന്നു. നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പു​ക​ളും ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത നി​ർ​മാ​ണ​വു​മാ​ണ് പൈ​പ്പു​ക​ൾ പൊ​ട്ടാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പ​ദ്ധ​തി​ക്കെ​തി​രെ നി​ര​വ​ധി പ​രാ​ധി​ക​ൾ നി​ല​വി​ലു​ണ്ട്. അ​തി​​െൻറ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​അ​പ​ക​ടം.

Loading...
COMMENTS