കൈത്താങ്ങേകാം; അർഷാനക്ക്​  ഉന്നതങ്ങൾ കീഴടക്കാൻ 

  • പണമില്ലാത്തതിനാൽ ഏ​ഷ്യ​ൻ പ​വ​ർ​ലി​ഫ്റ്റി​ങ് ചാമ്പ്യൻഷിപ്പിൽ അ​ർ​ഹ​ത നേ​ടി​യി​ട്ടും പ​ങ്കെ​ടു​ക്കാ​നാകാത്ത സ്​ഥിതി 

10:22 AM
14/10/2019
അ​ർ​ഷാ​ന

ചെ​റു​പു​ഴ: ഏ​ഷ്യ​ൻ പ​വ​ർ​ലി​ഫ്റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യി​ട്ടും സാ​മ്പ​ത്തി​ക പ്ര​യാ​സം​മൂ​ലം മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ​നി​താ പ​വ​ർ​ലി​ഫ്റ്റി​ങ്​ താ​ര​മാ​യ ക​ടു​ക്കാ​രം സ്വ​ദേ​ശി​നി അ​ർ​ഷാ​ന. ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ എ​ട്ടു​വ​രെ ക​സാ​ഖ്​​സ്ഥാ​നി​ലാ​ണ് ഇ​ത്ത​വ​ണ ഏ​ഷ്യ​ൻ പ​വ​ർ ലി​ഫ്റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്. 84 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യാ​ണ് അ​ർ​ഷാ​ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് അ​ർ​ഹ​ത​നേ​ടി​യ​ത്.
കോ​ത​മം​ഗ​ലം എം.​എ കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ്പോ​ർ​ട്സ് കി​റ്റ് മാ​ത്ര​മാ​ണ് സ​ർ​ക്കാ​റി​ൽ​നി​ന്ന് ല​ഭി​ക്കു​ക. മ​റ്റ് ചെ​ല​വു​ക​ൾ​ക്കാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണം. എ​ന്നാ​ൽ, ഈ ​തു​ക ക​ണ്ടെ​ത്താ​ൻ അ​ർ​ഷാ​ന​യു​ടെ കു​ടും​ബ​ത്തി​നാ​കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

കാ​യി​ക രം​ഗ​ത്തോ​ട് താ​ൽ​പ​ര്യ​മു​ള്ള ആ​രെ​ങ്കി​ലു​മൊ​ക്കെ സ​ഹാ​യി​ച്ചാ​ൽ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ രാ​ജ്യ​ത്തി​നാ​യി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കാ​മെ​ന്ന് ഇൗ ​മി​ടു​ക്കി​ക്ക്​ പ്ര​തീ​ക്ഷ​യു​ണ്ട്. നേ​ര​ത്തെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നും അ​ർ​ഹ​ത നേ​ടി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​ശ്നം​മൂ​ലം പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​ത്​​ല​റ്റി​ക് താ​ര​മാ​യ അ​ർ​ഷാ​ന പ​വ​ർ​ലി​ഫ്റ്റി​ങ്ങി​ലേ​ക്ക്​ തി​രി​ഞ്ഞി​ട്ട് അ​ധി​ക​നാ​ളു​ക​ളാ​യി​ല്ല. ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​ൻ വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കെ അ​ത്‌​ല​റ്റി​ക്സി​ലും ഹാ​മ​ർ ത്രോ​യി​ലും കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ദേ​ശീ​യ​ത​ല​ത്തി​ൽ നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. പി​ന്നീ​ട് കോ​ത​മം​ഗ​ല​ത്ത് ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​മ്പോ​ഴാ​ണ് പ​വ​ർ ലി​ഫ്റ്റി​ങ്ങി​ലേ​ക്ക്​ തി​രി​ഞ്ഞ​ത്. കോ​ച്ച് ഗി​രീ​ഷ് ഹ​രി​ദാ​സാ​ണ് പ​വ​ർ​ലി​ഫ്റ്റി​ങ്ങി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ട്ട​ത്. ആ​ദ്യ​ശ്ര​മ​ത്തി​ൽ ത​ന്നെ ദേ​ശീ​യ ജൂ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി. സാ​മ്പ​ത്തി​ക​മാ​യി പി​ന്തു​ണ​ക്കാ​ൻ ആ​രെ​ങ്കി​ലു​മൊ​ക്കെ മു​ന്നോ​ട്ടു​വ​ന്നാ​ൽ ഇ​നി​യും നേ​ട്ട​ങ്ങ​ൾ കൈ​യെ​ത്തി​പ്പി​ടി​ക്കാ​മെ​ന്ന് അ​ർ​ഷാ​ന​ക്ക്​ ഉ​റ​പ്പു​ണ്ട്.

Loading...
COMMENTS