Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനഗരസഭ ശുചിത്വ...

നഗരസഭ ശുചിത്വ പരിപാടിക്ക് തുടക്കം

text_fields
bookmark_border
നഗരസഭ ശുചിത്വ പരിപാടിക്ക് തുടക്കം
cancel

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യെ ഹ​രി​ത ശു​ചി​ത്വ ന​ഗ​ര​സ​ഭ​യാ​യി ഉ​യ​ർ​ത്താ​ൻ വി​വി​ധ പ​രി​പാ​ടി​ ക​ൾ ആ​വി​ഷ്​​ക​രി​ച്ച് ന​ട​പ്പാ​ക്കി​വ​രു​ക​യാ​ണെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൻ അ​റി​യി​ച്ചു. ഇ​തി​​െൻറ ഭാ​ഗ​മാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ ന​ട​ത്തു​ന്നു​ണ്ട്. രാ​ഷ്​​ട്ര​പി​താ​വി​​െൻറ 150ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി ജ​നു​വ​രി 26 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ക്ലീ​ൻ ഗ്രീ​ൻ നീ​ലേ​ശ്വ​രം എ​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ​മാ​സം മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, സം​ഘ​ട​ന​ക​ൾ, റ​സി​ഡ​ൻ​റ്​​സ് അ​സോ​സി​യേ​ഷ​ൻ, ക്ല​ബു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. ഇ​തി​നാ​യി ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കും.

വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ, സ്​​ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ട്രേ​ഡ് യൂ​നി​യ​ൻ അം​ഗ​ങ്ങ​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സും ന​ട​ത്തും.11, 12 തീ​യ​തി​ക​ളി​ൽ പൊ​തു​ശു​ചീ​ക​ര​ണം, ന​വം​ബ​ർ ഒ​ന്നി​ന് ശു​ചി​ത്വ പ്ര​തി​ജ്​​ഞ, ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ 15വ​െ​ര ഇ-​മാ​ലി​ന്യം ശേ​ഖ​രി​ക്ക​ൽ, ജ​നു​വ​രി 26ന് ​അ​വാ​ർ​ഡ് വി​ത​ര​ണം, റി​പ്പ​ബ്ലി​ക് റാ​ലി എ​ന്നി​വ ന​ട​ക്കും. പ​രി​ശീ​ല​ന പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ന് ​കു​ടും​ബ​ശ്രീ ഹാ​ളി​ൽ ഇ.​പി. രാ​ജ​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ടി. ​മ​നോ​ജ് കു​മാ​ർ, കെ.​പി. സു​ബൈ​ർ, ടി.​വി. രാ​ജ​ൻ, ബി. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story