ബ​ളാ​ലി​ൽ എ​ലി​പ്പ​നി പടരുന്നു

  • വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ബോ​​ധ​​വ​​ത്​​​ക​​ര​​ണം ന​​ട​​ത്തും 

10:25 AM
26/09/2019

വെ​​ള്ള​​രി​​ക്കു​​ണ്ട്: ബ​​ളാ​​ൽ പ​​ഞ്ചാ​​യ​​ത്തി​​ൽ മൂ​​ന്നു​​പേ​​ർ എ​​ലി​​പ്പ​​നി ബാ​​ധി​​ച്ച് മ​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പും ബ​​ളാ​​ൽ പ​​ഞ്ചാ​​യ​​ത്തും പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ൾ ഊ​​ർ​​ജി​​ത​​മാ​​ക്കി. ഇ​​നി​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മൈ​​ക്ക് പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യും ല​​ഘു​​ലേ​​ഖ​​ക​​ൾ വി​​ത​​ര​​ണം​​ചെ​​യ്തും ബോ​​ധ​​വ​​ത്​​​ക​​ര​​ണം ന​​ട​​ത്തും. തൊ​​ഴി​​ലു​​റ​​പ്പ് പ്ര​​വ​​ർ​​ത്ത​​ക​​ർ, പാ​​ട​​ത്തും പ​​റ​​മ്പി​​ലും പ​​ണി​​യെ​​ടു​​ക്കു​​ന്ന​​വ​​ർ തു​​ട​​ങ്ങി മ​​ലി​​ന​​ജ​​ല​​വു​​മാ​​യി സ​​മ്പ​​ർ​​ക്ക​​ത്തി​​ൽ ഏ​​ർ​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​വ​​ർ,  ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം പ്ര​​തി​​രോ​​ധ​​ഗു​​ളി​​ക ഡോ​​ക്സി സൈ​​ക്ലി​​ൻ മ​​രു​​ന്ന് ക​​ഴി​​ക്ക​​ണം. പ​​നി​​യു​​ണ്ടാ​​യാ​​ലു​​ട​​ൻ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും പ​​നി, ക​​ണ്ണി​​ന് ചു​​വ​​പ്പ്, മ​​ഞ്ഞ​​പ്പി​​ത്ത​​രോ​​ഗ ല​​ക്ഷ​​ണ​​ങ്ങ​​ൾ എ​​ന്നി​​വ ക​​ണ്ടാ​​ൽ എ​​ലി​​പ്പ​​നി​​യ​​ല്ല എ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. കാ​​ലി​​ൽ നീ​​ര്, മ​​സി​​ലു​​ക​​ൾ​​ക്ക്​ വേ​​ദ​​ന എ​​ന്നി​​വ എ​​ലി​​പ്പ​​നി ല​​ക്ഷ​​ണ​​മാ​​വാം.

ആ​​രം​​ഭ​​ത്തി​​ലേ ക​​ണ്ടു​​പി​​ടി​​ച്ചാ​​ൽ എ​​ളു​​പ്പ​​ത്തി​​ൽ ചി​​കി​​ത്സി​​ച്ച് ഭേ​​ദ​​മാ​​ക്കാ​​വു​​ന്ന​​താ​​ണ് ഈ ​​രോ​​ഗ​​മെ​​ന്ന് വെ​​ള്ള​​രി​​ക്കു​​ണ്ട് മെ​​ഡി​​ക്ക​​ൽ ഓ​​ഫി​​സ​​ർ ഡോ. ​​എ​​സ്.​​എ​​സ്. രാ​​ജ​​ശ്രീ അ​​റി​​യി​​ച്ചു. താ​​മ​​സി​​ച്ചാ​​ൽ മ​​ര​​ണ​​കാ​​ര​​ണ​​മാ​​കാം. എ​​ലി​​ക​​ൾ മാ​​ത്ര​​മ​​ല്ല മ​​റ്റു മൃ​​ഗ​​ങ്ങ​​ളു​​ടെ മൂ​​ത്രം​​മൂ​​ലം മ​​ലി​​ന​​മാ​​കു​​ന്ന മ​​ണ്ണി​​ൽ​​നി​​ന്നും മു​​റി​​വി​​ലൂ​​ടെ​​യും മ​​റ്റു ശ്ലേ​​ഷ്മ സ്ത​​ര​​ങ്ങ​​ളി​​ലൂ​​ടെ​​യും ഈ ​​രോ​​ഗാ​​ണു ശ​​രീ​​ര​​ത്തി​​ലെ​​ത്തി 10 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ രോ​​ഗ​​ല​​ക്ഷ​​ണം കാ​​ണി​​ക്കും. ബ​​ളാ​​ൽ പ​​ഞ്ചാ​​യ​​ത്തി​​ൽ പ്ര​​ത്യേ​​ക​​മാ​​യി ചേ​​ർ​​ന്ന അ​​വ​​ലോ​​ക​​ന​​യോ​​ഗം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റ്​  എം. ​​രാ​​ധാ​​മ​​ണി ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു. വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ്​ രാ​​ജു ക​​ട്ട​​ക്ക​​യം അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ജി​​ല്ല സ​​ർ​​വൈ​​ല​​ൻ​​സ് ഓ​​ഫി​​സ​​ർ ഡോ. ​​മ​​നോ​​ജ്, ന​​ന്ദ​​കു​​മാ​​ർ, ആ​​രോ​​ഗ്യ സ്​​​റ്റാ​​ൻ​​ഡി​​ങ്​ ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൻ സി​​ൽ​​വി പ്ര​​ഭാ​​ക​​ര​​ൻ, മെം​​ബ​​ർ​​മാ​​രാ​​യ മാ​​ധ​​വ​​ൻ നാ​​യ​​ർ, എ.​​വി. മാ​​ത്യു, സ​​ത്യ​​ൻ, കൃ​​ഷ്ണ​​ൻ, ഡോ. ​​എ​​സ്.​​എ​​സ്. രാ​​ജ​​ശ്രീ, ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്​​​പെ​​ക്ട​​ർ അ​​ജി​​ത് സി. ​​ഫി​​ലി​​പ്പ്, കെ. ​​സു​​ജി​​ത്കു​​മാ​​ർ, ര​​ഞ്ജി​​ത്ത് ലാ​​ൽ, വി​​വി​​ധ സ​​ന്ന​​ദ്ധ​​പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു.

Loading...
COMMENTS