കാസർകോട്: സൂക്ഷിക്കുക; ഈ പാർക്കിൽ കയറുംമുമ്പ് ഇഴജന്തുക്കളുടെ കടിയേൽക്കാൻ സാധ്യ തയുണ്ട്. തായലങ്ങാടിയിലെ സീ വ്യൂ പാർക്കാണ് കാടുകയറി ഇഴജന്തുക്കളുടെ കേന്ദ്രമായത ്. കുട്ടികൾക്കും മുതിർന്നവർക്കും വിശ്രമിക്കാനായി നഗരസഭ 1993 ഡിസംബറിലാണ് ലക്ഷങ്ങൾ െചലവഴിച്ച് പാർക്ക് നിർമിച്ചത്. കടലിനും പുഴക്കും അഭിമുഖമായി നിർമിച്ച പാർക്കിൽ ആദ്യഘട്ടത്തിൽ നിരവധി സന്ദർശകർ എത്തിയിരുന്നു. പിന്നീട് പാർക്ക് നാശത്തിെൻറ വക്കിലായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് 2017ൽ വീണ്ടും നന്നാക്കി. എന്നാൽ, ഇപ്പോൾ വീണ്ടും കാടുകയറിയിരിക്കുകയാണ്.
ദിവസേന നിരവധി സന്ദർശകരാണ് പാർക്കിൽ എത്തുന്നത്. കുട്ടികൾക്ക് കളിക്കാൻ ഊഞ്ഞാലടക്കം സ്ഥാപിച്ചിട്ടുണ്ട്. നിരവധി ഇരിപ്പിടങ്ങളുമുണ്ട്. ഇരിപ്പിടങ്ങളിലേക്ക് കാടുകയറിയതിനാൽ സന്ദർശകർ ഇരിക്കാൻ ഭയപ്പെടുകയാണ്. നഗരത്തിന് സമീപത്തായതിനാൽ സായാഹ്നങ്ങൾ ആസ്വദിക്കാൻ ദിവസേന നിരവധി സന്ദർശകർ എത്തുന്ന പാർക്കാണിത്. പാർക്ക് പരിപാലിക്കാൻ ജീവനക്കാരെ നിയമിച്ചിരുന്നുവെങ്കിലും അടുത്തകാലത്ത് അതും ഇല്ലാതായി. പാർക്കിൽനിന്ന് കടപ്പുറത്തേക്ക് തൂക്കുപാലം സ്ഥാപിക്കുമെന്ന് നഗരസഭ മുൻ അധ്യക്ഷൻ ടി.ഇ. അബ്ദുല്ല പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് വാഗ്ദാനങ്ങളിലൊതുങ്ങുകയായിരുന്നു.