കാഞ്ഞങ്ങാട്: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് സ്വകാര്യവ്യക്തിയുടെ ഹോസ്റ്റല്‍ കെട്ടിടത്തോട് ചേര്‍ന്ന് മാലിന്യം കൂട്ടിയിടുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. മാ ലിന്യം കുന്നുകൂടിയത് അധികൃതരെ അറിയിച്ചിട്ടും നടപടികളൊന്നുമില്ലെന്ന് നാട്ടുകാരുടെ പരാതി. കോട്ടച്ചേരി നഗരത്തോട് ചേര്‍ന്ന ആവിക്കര ഗാര്‍ഡര്‍വളപ്പ് റോഡരികിലെ സ്വകാര്യവ്യക്തിയുടെ കെട്ടിട സമുച്ചയത്തിലാണ് മാലിന്യം നിറഞ്ഞ് കവിയുന്ന കക്കൂസ് ടാങ്കുകളും തുറന്നു കിടക്കുന്ന മലിനജല ടാങ്കുമുള്ളത്.വര്‍ഷങ്ങളായി ലേഡീസ് ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന ബഹുനില കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ഒഴിവാക്കുകയായിരുന്നു.
വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന ഈ കെട്ടിടം മറ്റൊരാൾ ലീസിനെടുത്ത് അറ്റകുറ്റപ്പണി നടത്തി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വന്‍തുക വാടക വാങ്ങിനല്‍കുകയായിരുന്നു. നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ അന്തേവാസികളായി കഴിയുന്നത്. നിറഞ്ഞുകവിഞ്ഞ കക്കൂസ് ടാങ്കില്‍നിന്ന് മാലിന്യം ചുറ്റുപാടും പരന്നൊഴുകി പരിസരവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും രോഗഭീഷണി ഉയർത്തുന്നുണ്ട്. പൊട്ടിയൊഴുകുന്ന കക്കൂസ് ടാങ്കിെൻറ പരിസരത്ത് നാലോളം ക്വാര്‍ട്ടേഴ്സുകളിലേക്ക് കുടിവെള്ളം ശേഖരിക്കുന്ന കുഴല്‍ക്കിണറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് പരിസരവാസികള്‍ നഗരസഭക്കും മറ്റും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പരാതി
പ്പെട്ടു.