നഗര റോഡുകൾ നരകം; യാത്ര ദുരിതമയം 

  • മിക്ക റോ​ഡു​ക​ളി​ലും കനത്ത മഴയിൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട്​ അ​പ​ക​ട സാ​ധ്യ​ത​യേ​റി​ 

11:23 AM
28/08/2019
തകർന്ന്​ വെള്ളക്കെട്ട്​ രൂപപ്പെട്ട ആ​ന​വാ​തു​ക്ക​ൽ റോ​ഡ്

കാ​സ​ർ​കോ​ട്: ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ ത​ക​ർ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ഫോ​ർ​ട്ട്  റോ​ഡ്, നാ​യ​ക്​​സ് റോ​ഡ്, ആ​ന​വാ​തു​ക്ക​ൽ റോ​ഡ്, പ​ള്ളം റോ​ഡ്, ത​ള​ങ്ക​ര​യി​ലെ റോ​ഡു​ക​ളു​ടെ ചി​ല  ഭാ​ഗ​ങ്ങ​ൾ, ബ​ങ്ക​ര​ക്കു​ന്ന് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ നി​ര​വ​ധി റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്നി​ട്ടു​ള്ള​ത്. പ​ല  റോ​ഡു​ക​ളി​ലും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട്​ അ​പ​ക​ട സാ​ധ്യ​ത​യേ​റി​യി​ട്ടു​ണ്ട്. മ​ഴ ക​ന​ത്ത​തോ​ടെ​യാ​ണ്  റോ​ഡു​ക​ളി​ലെ ടാ​റു​ക​ൾ ഇ​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പാ​യി പ​ല റോ​ഡു​ക​ളി​ലും റീ  ​ടാ​റി​ങ്​ ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ത​ക​രു​ക​യാ​യി​രു​ന്നു.  

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ടാ​റി​ങ്​ ന​ട​ത്തു​ന്ന റോ​ഡു​ക​ളി​ൽ പ​ല​തും ഓ​രോ വ​ർ​ഷ​വും ത​ക​രു​ന്ന​ത്  റോ​ഡു​പ​ണി​ക​ളി​ലെ കൃ​ത്രി​മം കൊ​ണ്ടാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഓ​ട​ക​ളി​ൽ  മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ മ​ഴ​വെ​ള്ളം  റോ​ഡു​ക​ളി​ലൂ​ടെ ഒ​ലി​ച്ച​ു​പോ​കു​ന്ന​തും റോ​ഡ്​ ത​ക​ർ​ച്ച​ക്ക്​  പ്ര​ധാ​ന കാ​ര​ണ​മാ​വു​ന്നു.  പാ​ത​യോ​ര​ത്ത്​ മ​ര​ങ്ങ​ൾ നി​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​വെ​ള്ളം  ഒ​ലി​ച്ചി​റ​ങ്ങു​ന്ന​തി​നാ​ലും റോ​ഡു​ക​ൾ ത​ക​രു​ന്നു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ  കോ​ൺ​ക്രീ​റ്റ് ചെ​യ്താ​ൽ പ്ര​ശ്നം ഒ​ഴി​വാ​ക്കാം. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ  ചി​ല​ത് കോ​ൺ​ക്രീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ളു​പ്പം ത​ക​രാ​റാ​വു​ന്ന റോ​ഡു​ക​ളും  കോ​ൺ​ക്രീ​റ്റ് ചെ​യ്താ​ൽ വ​ർ​ഷാ​വ​ർ​ഷം യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന്  അ​റു​തി​യാ​വുമെന്നാണ്​ അഭിപ്രായം.  

Loading...
COMMENTS