മുളിയാറിൽ മഞ്ഞപ്പിത്തവും പകർച്ചപ്പനിയും വ്യാപകമാകുന്നു 

09:58 AM
22/05/2019
മുളിയാർ സി.എച്ച്.സി ജീവനക്കാർ മുണ്ടക്കൈയിൽ പരിശോധന നടത്തുന്നു

ബോ​വി​ക്കാ​നം: ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്ത​വും പ​ക​ർ​ച്ച​പ്പ​നി​യും വ്യാ​പ​ക​മാ​വു​ന്നു. തീ​ര​ദേ​ശ, കാ​ർ​ഷി​ക മേ​ഖ​ല​യാ​യ മു​ണ്ട​ക്കൈ, മൂ​ല​ടു​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ ചി​കി​ത്സ​യി​ലാ​ണ്.  മു​ണ്ട​ക്കൈ സ്വ​ദേ​ശി​ക​ളാ​യ സു​ഹൈ​ൽ (16), വ​സീ​മ (10), ഹ​സീ​ന (28),  ഇ​ർ​ഫാ​ൻ (എ​ട്ട്), ഹാ​മി​ദ (നാ​ല്), വാ​ജി​ദ് (12),  സു​ലൈ​ഖ (18), സ​ൽ​വ (എ​ട്ട്), ഫ​യാ​സ് (19), അ​ൽ​അ​മീ​ൻ (11), മി​ൻ​ഹ​ത് (ഏ​ഴ്),  വാ​ഹി​ദ് (10) തു​ട​ങ്ങി​യ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. മു​ളി​യാ​ർ സി.​എ​ച്ച്.​സി​യി​ലെ ഉ​േ​ദ്യാ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

മു​ളി​യാ​റി​ലെ മൂ​ല​ടു​ക്കം ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​യി​ലെ നി​ര​വ​ധി​പേ​ർ മ​ഞ്ഞ​പ്പി​ത്തം മൂ​ലം ചി​കി​ത്സ​യി​ലാ​ണ്. മ​ഞ്ഞ​പ്പി​ത്ത​വും പ​ക​ർ​ച്ച​പ്പ​നി​യും ത​ട​യു​ന്ന​തി​നും വ്യാ​പ​ക​മാ​യ​തി​​െൻറ കാ​ര​ണം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ളി​യാ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം അ​നീ​സ മ​ൻ​സൂ​ർ മ​ല്ല​ത്ത് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ജി​ല്ല ക​ല​ക്ട​ർ എ​ന്നി​വ​ർ​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശ​മ​യ​ച്ചു.

Loading...
COMMENTS