മാലിന്യം തള്ളുന്നവരെ പിടിക്കാൻ വരുന്നു ഫാൽക്കൺ

10:10 AM
17/05/2019

കിനാനൂർ കരിന്തളം പഞ്ചായത്തിലാണ് ‘ഫാൽക്കൺ പട്രോൾ’ എന്ന പേരിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ഫ്ലയിങ്​ സ്ക്വാഡ് രൂപവത്​കരിച്ചത്
ക​രി​ന്ത​ളം: മാ​ലി​ന്യം റോ​ഡ​രി​കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ത​ള്ളി എ​ളു​പ്പം ക​ട​ന്നു​ക​ള​യാ​മെ​ന്ന് ഇ​നി​യാ​രും ക​രു​തേ​ണ്ട. ഫാ​ൽ​ക്ക​ൺ ക​ണ്ണു​ക​ൾ നി​ങ്ങ​ൾ​ക്കു പി​റ​കെ​യു​ണ്ട്. കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലാ​ണ് ‘ഫാ​ൽ​ക്ക​ൺ പ​ട്രോ​ൾ’ എ​ന്ന പേ​രി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ഫ്ല​യി​ങ്​ സ്ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ച്ച​ത്. മ​ഴ​ക്കാ​ല പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​​െൻറ ഭാ​ഗ​മാ​യാ​ണ്​ നൂ​ത​ന പ​ദ്ധ​തി​ക്ക്​ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രൂ​പം ന​ൽ​കി​യ​ത്.

ഇ​തി​​െൻറ പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​നം എ​ന്ന​നി​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പൊ​തു ഇ​ട​ങ്ങ​ളും പാ​ത​യോ​ര​വും ശു​ചീ​ക​രി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും വാ​ർ​ഡ്ത​ല​ത്തി​ലും ‘ഫാ​ൽ​ക്ക​ൺ പ​ട്രോ​ൾ’ ക​മ്മി​റ്റി നി​ല​വി​ൽ വ​രും. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​​െൻറ മു​ന്നി​ലെ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ എ. ​വി​ധു​ബാ​ല പ​റ​ഞ്ഞു. കൂ​ടാ​തെ തെ​ളി​വു​സ​ഹി​തം പി​ടി​ച്ചു​കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് പ​ഞ്ചാ​യ​ത്ത് സ​മ്മാ​നം പ്ര​ഖ്യാ​പി​ക്കും. ഓ​രോ വീ​ട്ടി​ലും മ​ഴ​ക്കാ​ല പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ത്തി​​െൻറ നോ​ട്ടി​സ് വി​ത​ര​ണ​വും സ​ർ​വേ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​നും പ​ഞ്ചാ​യ​ത്ത്​ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തോ​ട്ട​മു​ട​മ​ക​ൾ, വ്യാ​പാ​രി​ക​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ർ, സ്കൂ​ൾ അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ പ്രാ​ദേ​ശി​ക യോ​ഗ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ കു​ടും​ബ​ശ്രീ മു​ഖേ​ന അ​ഞ്ചം​ഗ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് ഓ​രോ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ഏ​റ്റ​വും ശു​ചി​ത്വ​മു​ള്ള വീ​ടി​നും സ​മ്മാ​നം ന​ൽ​കും. ‘ഫാ​ൽ​ക്ക​ൺ പ​ട്രോ​ളി’​​െൻറ ഉ​ദ്​​ഘാ​ട​നം വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ നീ​ലേ​ശ്വ​രം എ​സ്.​ഐ കൈ​ലാ​സ് നാ​ഥ്  നി​ർ​വ​ഹി​ക്കും.

Loading...
COMMENTS