ജില്ലകളിൽ സ്പോർട്സ് സ്​കൂളുകൾ സ്ഥാപിക്കും –മന്ത്രി ഇ.പി. ജയരാജൻ 

  • സംസ്​ഥാനത്ത്​ 44 ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ം പുരോഗമിക്കുന്നു

09:48 AM
13/05/2019
കൊയാമ്പുറം സംഗം ക്ലബി​െൻറ കെട്ടിടം മന്ത്രി ഇ.പി. ജയരാജൻ ഉദ്​ഘാടനംചെയ്യുന്നു

നീ​ലേ​ശ്വ​രം: കാ​യി​ക പ​രി​ശീ​ല​ന​ത്തി​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും സ്പോ​ർ​ട്സ് സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. കൊ​യാ​മ്പു​റം സം​ഗം ആ​ർ​ട്സ് ആ​ൻ​ഡ്​ സ്പോ​ർ​ട്സ് ക്ല​ബി​​െൻറ 43ാം വാ​ർ​ഷി​കാ​ഘോ​ഷ​വും ക്ല​ബി​ന് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​വും ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ൺ​കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ ന​മ്മു​ടെ നാ​ട്ടി​ൽ കാ​യി​ക​രം​ഗ​ത്ത് വ​ള​ർ​ന്നു​വ​ര​ണം. 44 ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രു​ന്നു. ഓ​രോ സ്കൂ​ൾ സ​ബ്ജി​ല്ല​ക​ളി​ലും യോ​ഗ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്തു​വ​രു​ന്നു. കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ബീ​ച്ച് ഗെ​യിം​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് കേ​ര​ള​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ക​ബ​ഡി​യു​ടെ നാ​ടാ​യ കൊ​യാ​മ്പു​റ​ത്ത് ക​ബ​ഡി​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി വേ​ണ്ട​ത് ചെ​യ്യാം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ബീ​ഡി തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​കൃ​ഷ്ണ​ൻ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം​ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ൻ ബ്രോ​ഷ​ർ പ്ര​കാ​ശ​നം​ചെ​യ്തു. ടി.​വി. കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി. ക്ല​ബ് കെ​ട്ടി​ടം ഡി​സൈ​ൻ ചെ​യ്ത കെ.​എം. ബി​നീ​ഷി​നെ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ വി. ​ഗൗ​രി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ബാ​ല​വേ​ദി ലൈ​ബ്ര​റി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ​റു​വാ​ട്ട് മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. 

ന​ഗ​ര​സ​ഭ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. സി​നി​മാ​താ​രം ഉ​ണ്ണി​രാ​ജ് ചെ​റു​വ​ത്തൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. കെ.​വി. ഗീ​ത, പി.​കെ. ര​തീ​ഷ്, പി. ​പ​ത്മ​നാ​ഭ​ൻ, ഏ​റും​പു​റം മു​ഹ​മ്മ​ദ്, ടി.​കെ. സു​ജി​ത്ത്, ഗം​ഗാ​ധ​ര​ൻ, സ​ദാ​ശി​വ​ൻ, സ​മീ​ർ, ടി.​വി. സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എം.​ രാ​ജ​ൻ സ്വാ​ഗ​ത​വും കെ.​എം. അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വി​വി​ധ ക​ല-​കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും.

Loading...
COMMENTS