അകക്കണ്ണി​െൻറ വെളിച്ചത്തില്‍  എസ്.എസ്.എൽ.സി കടന്ന് നാല്‍വര്‍സംഘം

09:53 AM
08/05/2019
സൗമ്യ, ശ്വേത, മൂവന്തി, ഭാവന

കാ​സ​ര്‍കോ​ട്: സ​ര്‍ക്കാ​ര്‍ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ കൂ​ട്ടു​കാ​രി​ക​ളാ​യ നാ​ല്‍വ​ര്‍ സം​ഘ​ത്തി​ന് അ​ക്ഷ​ര​വെ​ളി​ച്ചം തേ​ടി​യു​ള്ള യാ​ത്ര​ക്ക്​ കാ​ഴ്ചാ​പ​രി​മി​തി ഒ​രി​ക്ക​ലും ത​ട​സ്സ​മാ​യി​രു​ന്നി​ല്ല. അ​ക​ക്ക​ണ്ണ് തു​റ​ന്നു​കാ​ട്ടി​യ വ​ഴി​യി​ലൂ​ടെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ല്‍ മി​ക​വാ​ര്‍ന്ന വി​ജ​യം നേ​ടി ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍ഹ​ത നേ​ടി​യി​രി​ക്കു​ക​യാ​ണ് ഈ ​കൂ​ട്ടു​കാ​രി​ക​ള്‍. പ​ന​ത്ത​ടി സ്വ​ദേ​ശി​നി​യാ​യ ഭാ​വ​ന ഭാ​സ്‌​ക​ര്‍, ക​രി​വേ​ട​ക​ത്തെ എം. ​മൂ​വ​ന്തി, കു​റ്റി​ക്കോ​ലി​ലെ എ​ച്ച്. സൗ​മ്യ, മ​ടി​ക്കൈ സ്വ​ദേ​ശി​നി കെ. ​ശ്വേ​ത എ​ന്നി​വ​രാ​ണ് ക​ഠി​ന​പ്ര​യ​ത്‌​ന​ത്താ​ല്‍ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ല്‍ ഉ​യ​ര്‍ന്ന മാ​ര്‍ക്ക് ക​ര​സ്ഥ​മാ​ക്കി മാ​തൃ​ക​യാ​യ​ത്.

അ​ക്കാ​ദ​മി​ക മി​ക​വി​നോ​ടൊ​പ്പം ഇ​വ​ര്‍ പാ​ഠ്യേ​ത​ര​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും മി​ക​വ് പു​ല​ര്‍ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സം​ഘ​ഗാ​നം, ദേ​ശ​ഭ​ക്തി​ഗാ​നം എ​ന്നി​വ​യി​ല്‍ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. കാ​ഴ്ചാ പ​രി​മി​ത​ര്‍ക്ക് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഇ​ന്‍ക്ലൂ​സി​വ് എ​ജു​ക്കേ​ഷ​ന്‍ ഫോ​ര്‍ ദ ​ഡി​സേ​ബി​ൾ​ഡ്​ (ഐ.​ഇ.​ഡി) പ്ര​കാ​ര​മു​ള്ള പ​ഠ​ന​പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​ത്. മ​റ്റു വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള എ​ല്ലാ വി​ഷ​യ​ങ്ങ​ളും ഇ​വ​ര്‍ക്ക് പ​ഠി​ക്കാ​നു​ണ്ട്. ഗ​ണി​ത​ത്തി​ന് പ​ക​രം പ്ര​ത്യേ​ക ക​മ്പ്യൂ​ട്ട​ര്‍ പാ​ഠ്യ​പ​ദ്ധ​തി​യു​ണ്ട്. ഇ​തി​നു​പു​റ​മെ ഐ.​ടി​യും പ​ഠി​ക്ക​ണം.

സ്‌​ക്രൈ​ബി​​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഒ​ന്നു​മു​ത​ല്‍ പ​ത്താം​ത​രം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​വി​ദ്യാ​ല​യ​ത്തി​ല്‍ താ​മ​സി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന​ത്. ഏ​ഴാം​ത​രം വ​രെ ഇ​വി​ടെ ക്ലാ​സ് ന​ട​ക്കു​ന്നു​ണ്ട്. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം കാ​സ​ര്‍കോ​ട് ജി.​എ​ച്ച്.​എ​സ്.​എ​സി​ലാ​ണ് തു​ട​രു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഹൈ​സ്‌​കൂ​ളി​ലേ​ക്ക് പോ​വു​ന്ന​തി​നും തി​രി​ച്ചു​വ​രു​ന്ന​തി​നും പ്ര​ത്യേ​ക വാ​ഹ​ന സൗ​ക​ര്യ​മേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​സ​ര്‍കോ​ടി​ന് പു​റ​മെ തൃ​ശൂ​ര്‍, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് സ​ര്‍ക്കാ​ര്‍ അ​ന്ധ​വി​ദ്യാ​ല​യ​മു​ള്ള​ത്.

Loading...
COMMENTS