Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബക്കളത്ത് ലീഗ് ഓഫിസിനു...

ബക്കളത്ത് ലീഗ് ഓഫിസിനു നേരെ ബോംബേറ്

text_fields
bookmark_border
ബക്കളത്ത് ലീഗ് ഓഫിസിനു നേരെ ബോംബേറ്
cancel
camera_alt????????? ?????????? ???????? ???????? ??????????????????

ത​ളി​പ്പ​റ​മ്പ്: ആ​ന്തൂ​ർ ബ​ക്ക​ള​ത്ത് മു​സ്‌​ലിം​ലീ​ഗ് ഓ​ഫി​സി​നു​നേ​രെ ബോം​ബാ​ക്ര​മ​ണം. ബ​ക്ക​ളം-​അ​ഞ്ച ാം​പീ​ടി​ക റോ​ഡി​ല്‍ പു​ന്ന​ക്കു​ള​ങ്ങ​ര​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് നേ​രെ വ്യാ​ഴാ​ഴ ്ച പു​ല​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു ബോം​ബേ​റ്. ഓ​ഫി​സി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ല്ലെ ​ങ്കി​ലും താ​ഴെ​നി​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ട​മ്പേ​രി​യി​ലെ കെ. ​അ​ഷ്​​റ​ഫി​​െൻറ നൂ​റാ ചി​ക്ക​ന്‍സ്​​റ്റാ​ളി​​െൻറ മേ​ല്‍പു​ര ത​ക​ര്‍ന്നു​വീ​ണു. ക​ട​യു​ടെ ഷ​ട്ട​റി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​ഴോ​ടെ അ​ഷ്​​റ​ഫ് ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ര​മം ന​ട​ന്ന​ത് ക​ണ്ട​ത്.

വെ​ടി​മ​രു​ന്നി​​െൻറ രൂ​ക്ഷ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ബോം​ബാ​ക്ര​മ​ണം ന​ട​ന്ന​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. സി.​പി.​എം ശ​ക്തി​കേ​ന്ദ്ര​മാ​യ ബ​ക്ക​ള​ത്ത് ഒ​ന്ന​ര​മാ​സം മു​മ്പാ​ണ് പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സ്മാ​ര​ക ലീ​ഗ് ഓ​ഫി​സ് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്. അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രാ​ണെ​ന്ന് മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് സ​മ​ദ് ക​ട​മ്പേ​രി ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ചി​ക്ക​ൻ​സ്​​റ്റാ​ളു​ട​മ അ​ഷ്​​റ​ഫി​​െൻറ സ​ഹോ​ദ​ര​നും ലീ​ഗ് പ്ര​വ​ര്‍ത്ത​ക​നു​മാ​യ ആ​ബി​ദ് ക​ട​മ്പേ​രി യു.​പി സ്‌​കൂ​ളി​ൽ യു.​ഡി.​എ​ഫ് ബൂ​ത്ത് ഏ​ജ​ൻ​റാ​യി​രു​ന്നു.

സി.​പി.​എം കേ​ന്ദ്ര​മാ​യ ഒ​ഴ​ക്രോ​ത്തെ ബൂ​ത്തി​ലും ഇ​ത്ത​വ​ണ ലീ​ഗ് പ്ര​വ​ര്‍ത്ത​ക​ര്‍ ബൂ​ത്ത് ഏ​ജ​ൻ​റു​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ടു​ത്ത​കാ​ല​ത്ത് നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ര്‍ ഇ​വി​ടെ ലീ​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നു​ള്ള പ്ര​തി​കാ​ര​മാ​യാ​ണ് ഓ​ഫി​സി​ന് നേ​രെ അ​ക്ര​മം ന​ട​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്‌​ലിം​ലീ​ഗ് ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ക​രീം ചേ​ലേ​രി, ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ പ്ര​സി​ഡ​ൻ​റ്​ സി.​പി.​വി. അ​ബ്​​ദു​ല്ല, പി. ​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് എ​ന്നി​വ​ര്‍ അ​ക്ര​മം ന​ട​ന്ന ലീ​ഗ് ഓ​ഫി​സും ചി​ക്ക​ൻ​സ്​​റ്റാ​ളും സ​ന്ദ​ര്‍ശി​ച്ചു.ത​ളി​പ്പ​റ​മ്പ് സി.​ഐ എ. ​അ​നി​ല്‍കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബോം​ബ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഉ​ള്‍പ്പെ​ട്ട സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​
ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story