കാസർകോട്: 17ാം ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ 80.27 ശതമാനം പോളിങ്. ഏ ഴു നിയോജകമണ്ഡലങ്ങളിലായി ആകെയുള്ള 13,60,827 വോട്ടര്‍മാരില്‍ 10,73,030 പേര് സമ്മതിദാനാവകാശം വ ിനിയോഗിച്ചു. 4,94,883 (75.38 ശതമാനം) പുരുഷന്മാരും 5,78,146 (82.07 ശതമാനം) സ്ത്രീകളും ഒരു ട്രാന്സ്ജെന്ഡറ ുമാണ് വോട്ട് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 8.30 വരെയുള്ള കണക്കാണിത്. ഇതില്‍ മാറ്റമുണ്ടാകും. സ്ത്രീകളാണ് വോട്ട് ശതമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 2014ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ വര്‍ധനയുണ്ട്.
കഴിഞ്ഞതവണ 78.49 ശതമാനമായിരുന്നു പോളിങ്. 1317 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെ നടന്ന വോട്ടെടുപ്പില്‍ ആറുമണിക്ക് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്കി വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഇവരുടെ അന്തിമ പോളിങ് ശതമാനം 8.30 വരെ ലഭിച്ചിട്ടില്ല. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്. ഇവര്‍ക്ക് പുറമെ 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ടായിരുന്നു.
പോളിങ് ബൂത്തുകളിലെ സുരക്ഷാചുമതല നിര്‍വഹിക്കുന്നതിന് 2641 പൊലീസുകാരെയും വിന്യസിച്ചിരുന്നു. 1317 വോട്ടിങ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചത്. ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിലെ 15 സ്ട്രോങ് റൂമുകളിലായാണ് 1317 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമുകള്‍ സീല്‍ ചെയ്ത് താക്കോല്‍ പൊലീസിന് കൈമാറും. വോട്ടെണ്ണല്‍ ദിവസമായ മേയ് 23 വരെ വന്‍ സുരക്ഷാ സംവിധാനമാണ് ഇവിെട ഒരുക്കിയിരിക്കുന്നത്.