Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഏൽക്കാന പുഴയും...

ഏൽക്കാന പുഴയും വറ്റിവരണ്ടു; കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ

text_fields
bookmark_border
ഏൽക്കാന പുഴയും വറ്റിവരണ്ടു; കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ
cancel

ബ​ദി​യ​ഡു​ക്ക: ഏ​ൽ​ക്കാ​ന പു​ഴ​യും വ​റ്റി​വ​ര​ണ്ട​തോ​ടെ ഏ​ക്ക​ർ​ക​ണ​ക്കി​ന് കൃ​ഷി​യി​ട​ങ്ങ​ൾ ക​രി​ഞ്ഞു​ന​ശി​ച്ചു. ആ​രി​ക്കാ​ടി-​അ​ടു​ക്ക​സ്ഥ​ല പു​ഴ​യെ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ൽ​ക്കാ​ന പു​ഴ​യാ​ണ് പ​തി​വി​ന് വി​പ​രീ​ത​മാ​യി വ​റ്റി​വ​ര​ണ്ട​ത്. മേ​ഖ​ല​യി​ൽ ക​വു​ങ്ങ്, തെ​ങ്ങ്​ കൃ​ഷി​ക​ളാ​ണ് കൂ​ടു​ത​ൽ. പു​ഴ​വ​റ്റി​യാ​ലും വേ​ന​ൽ​ക്കാ​ല​ത്ത് പു​ഴ​യി​ൽ കു​ഴി​െ​യ​ടു​ത്ത് റി​ങ്​ ഇ​ട്ടാ​ൽ വെ​ള്ളം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഇ​തും ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. കൃ​ഷി​യു​ടെ വ​രു​മാ​നം കൊ​ണ്ടു​മാ​ത്രം ജീ​വി​തം ക​ഴി​യു​ന്ന​വ​ർ​ക്ക് കൃ​ഷി ക​രി​ഞ്ഞു​ണ​ങ്ങി​യ​ത് വ​ൻ തി​രി​ച്ച​ടി​യാ​യി.

ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ല​യി​ൽ വ​രൾ​ച്ച നേ​രി​ട്ട​​​പ്പോ​ഴും ഏ​ൽ​ക്കാ​ന പു​ഴ വ​റ്റി​യി​രു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പു​ഴ​യി​ൽ കാ​ടു​ക​ൾ ക​യ​റി​യ​നി​ല​യി​ലാ​ണ്. കു​ടി​വെ​ള്ള​ക്ഷാ​മം എ​ല്ലാ​ഭാ​ഗ​ത്തും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. ബ​ദി​യ​ഡു​ക്ക, എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ൽ കി​ണ​റു​ക​ളി​ൽ കു​ടി​വെ​ള്ളം വ​റ്റാ​ൻ കാ​ര​ണം ഏ​ൽ​ക്കാ​ന പു​ഴ വ​ര​ണ്ട​താ​െ​ണ​ന്ന് പ​റ​യു​ന്നു. പു​ഴ​യി​ൽ വ്യാ​പ​ക മ​ണ​ൽ​വാ​ര​ൽ ന​ട​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
TAGS:LOCAL NEWS 
News Summary - local news
Next Story